വീട്ടിനുള്ളിൽ പാമ്പിനെ കണ്ടോ; ഭയപ്പെടേണ്ട, സർപ്പ റെസ്ക്യൂവേഴ്സ് തയ്യാറാണ്

24 മണിക്കൂറും പ്രവർത്തനസജ്ജമായി സർപ്പ റെസ്ക്യൂവേഴ്സ്
Snake Rescuers are ready
സർപ്പ റെസ്ക്യൂവേഴ്സ് തയ്യാറാണ്
Published on
Updated on

കൊച്ചി: കനത്ത ചൂടിനിടെ മഴ പെയ്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ കൂട്ടത്തോടെ പുറത്തിറങ്ങി തുടങ്ങി. ഇതോടെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി വനംവകുപ്പ് രംഗത്തെത്തി. പാമ്പുകൾ പുതിയ ഇടങ്ങൾ തേടുമ്പോൾ അതിനുള്ള അവസരം ഒരുക്കരുതെന്നാണ് വനംവകുപ്പ് നിർദേശിക്കുന്നത്. ഇപ്പോൾ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങുന്ന സമയമാണ്. അതുകൊണ്ട് തന്നെ പറമ്പിലും പരിസരത്തും പല ഇനത്തിൽപ്പെട്ട പാമ്പുകളെ കണ്ടെന്ന് വരാം. ഉഗ്ര വിഷമുള്ള മൂർഖൻ, ശംഖുവരയൻ പോലുള്ള പാമ്പുകളുടെ സഞ്ചാര സമയം കൂടിയാണ് ഇപ്പോൾ. അതുകൊണ്ട് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

ശംഖ് വരയൻ പാമ്പുകൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങില്ല. രാത്രികാലങ്ങളിലാണ് അവയുടെ സഞ്ചാരം. ശംഖ് വരയനെ കൂടുതലായി കാണാറുള്ളത് കിണറുകളുടെ പരിസരത്താണ്. അപകടകാരിയായ ശംഖ് വരയനെ പിടികൂടുക എന്നതും ദുഷ്കരമാണ്. ശംഖ് വരയന് ചെറിയ പല്ലുകൾ ആയതിനാൽ കടിച്ച് കഴിഞ്ഞാൽ അറിയാൻ സാധിക്കില്ല. ചെറിയ വേദന മാത്രമേ ഉണ്ടാവൂ, പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ കാട്ടാത്തതിനാൽ, പലപ്പോഴും ചികിത്സ വൈകാറുണ്ട്. ഇതാണ് പലരുടെയും മരണത്തിന് കാരണമാകുന്നതെന്ന് വനംവകുപ്പിലെ ബീറ്റ് ഓഫീസർ റോഷ്നി പറഞ്ഞു. വീടിനുള്ളിലോ, പരിസരത്തോ പാമ്പിനെ കണ്ടാൽ ഉടനെ തന്നെ വനംവകുപ്പിൻ്റെ സർപ്പ ആപ്പുമായി ബന്ധപ്പെടാവുന്നതാണ്. വനംവകുപ്പിൻ്റെ സർപ്പ ആപ്ലിക്കേഷനിൽ നാലായിരത്തോളം ലൈസൻസ് റെസ്ക്യൂവേഴ്സ് ഉണ്ട്. ഇവരെല്ലാം 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. ഇതിൽ പൊലീസ്, ഫയർഫോഴ്സ്, പാമ്പ് പിടിത്തത്തിൽ താൽപ്പര്യമുള്ള ആളുകൾ എന്നിവർ ഉൾപ്പെടുന്നു.

പാമ്പ് വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

2. ടൈലിലൂടെയും ചുവരിലൂടെയും പാമ്പിന് ഇഴയാൻ കഴിയില്ലെന്ന വാദം തെറ്റാണ്. അതിനാൽ ജനലും വാതിലും തുറന്ന് ഇടാതിരിക്കുക.

3. വീടിനോട് ചേർന്ന് വിറക് കൂട്ടിയിടാതിരിക്കുക

4. ഇൻഡോർ പ്ലാൻുകൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക

5. ചെടികൾ നട്ടുപിടിപ്പിക്കുമ്പോൾ കാട് പിടിക്കാതെ. അകലം പാലിച്ച് വൃത്തിയായി വയ്ക്കുക

6. പടർന്ന് പന്തലിക്കുന്ന ചെടികൾ വീടിനോട് ചേർന്ന് വളർത്താതിരിക്കുക

7. വീടിൽ നിന്ന് പുറത്തേക്ക് വെള്ളം വരുന്ന പൈപ്പുകൾ ശ്രദ്ധിക്കണം

8. തുറന്നിരിക്കുന്ന ദ്വാരങ്ങൾ അടയ്ക്കുക

9. ഷൂസും, ഹെൽമെറ്റും ധരിക്കുമ്പോൾ നിലത്ത് തട്ടിയ ശേഷം ഉപയോഗിക്കുക

പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. പാമ്പ് കടിയേറ്റയാളെ ടെൻഷൻ അടിപ്പിക്കരുത്

2. പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിക്കാതെ ആശുപത്രിയിലെത്തിക്കുക

3. മുറിവിലെ രക്തം പിഴിഞ്ഞ് കളയാൻ ശ്രമിക്കരുത്

4. അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തുക( ഇപ്പോൾ എല്ലാ സർക്കാർ ആശുപത്രികളിലും ആൻ്റിവെനം മരുന്ന് ലഭ്യമാണ്)

5. രോഗിയെ എത്തിച്ചാൽ ഉടനെ ഡോക്ടർമാർ രക്തം കട്ടപിടിച്ച സമയം ചെക്ക് ചെയ്യും. ഇതിന് ശേഷം ആൻ്റിവെനം നൽകേണ്ട രോഗിയാണെങ്കിൽ ഉടൻ തന്നെ ആൻ്റിവെനം നൽകും.

6. കടിച്ച പാമ്പിൻ്റെ പുറകെ പോയി രോഗി ആശുപത്രിയിലെത്തിക്കാൻ വൈകരുത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com