വീടിനുള്ളിൽ പല്ലി ശല്യമോ? ഒഴിവാക്കാൻ എളുപ്പവഴി

പല്ലിയെ ഒഴിവാക്കാൻ ലളിതമായ മാർഗം
Solution to lizard infestation
വീടിനുള്ളിൽ പല്ലി ശല്യമോ?
Published on
Updated on

ചൂട് കൂടിയാൽ വീടുകളുടെ ചുമരിലും ജനലുകളിലും പല്ലികൾ എത്തിത്തുടങ്ങും. ഇതോടെ വീടിൻ്റെ ചുവരുകളിൽ പല്ലി കാഷ്ടം വീണ് വൃത്തിക്കേടായി തുടങ്ങും. ഇതിനൊരു പരിഹാരമാർഗമുണ്ട്. പല ആളുകളും കെമിക്കൽ സ്പ്രേ പ്രയോഗം നടത്തും. എന്നാൽ ഇതിൻ്റെ ദുർഗന്ധം കൊണ്ട് പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പല്ലിയെ ഓടിക്കാൻ എളുപ്പവഴിയുണ്ട്. അവയെ അകറ്റി നിർത്താൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില രീതികളുണ്ട്.

മുട്ടത്തോടുകൾ പല്ലികളെ അകറ്റുന്നു

നിങ്ങളുടെ വീടിനുള്ളിൽ മുട്ടത്തോടുകൾ വയ്ക്കുന്നതും ഉപയോഗപ്രദമാകും. പല്ലികൾക്ക് മുട്ടയുടെ ഗന്ധം ഇഷ്ടമല്ല.

മുട്ടത്തോടുകൾ കഴുകി ഉണക്കി നിങ്ങളുടെ അടുക്കളയിലോ പല്ലികൾ പതിവായി കാണുന്ന മറ്റ് സ്ഥലങ്ങളിലോ വയ്ക്കുക. ഈ ലളിതമായ രീതി പ്രയോഗിക്കുന്നതിലൂടെ ഫലപ്രദമായിരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com