ഇന്ന് കർക്കിടം ഒന്ന്; വയനാട്ടിലെ രാമായണ കഥകളിലൂടെ ഒരു സഞ്ചാരം

പ്രതിസന്ധി നിറഞ്ഞ ജീവിത സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന വലിയ പാഠമാണ് രാമായണം നല്‍കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

രാമായണത്തിൻ്റെ പുണ്യം നിറച്ച് വീണ്ടുമൊരു കര്‍ക്കടക മാസം കൂടി. വീടുകളിൽ നിന്നും അമ്പലങ്ങളിൽ നിന്നും രാമായണത്തിൻ്റെ ഈരടികൾ മുഴങ്ങുന്ന മാസമാണിനി. മനസും ശരീരവും ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താനുള്ള സമയംകൂടിയാണ് കര്‍ക്കടക മാസം. പ്രതിസന്ധി നിറഞ്ഞ ജീവിത സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന വലിയ പാഠമാണ് രാമായണം നല്‍കുന്നത്.

വയനാട്ടിൽ ശ്രീരാമനും, സീതയും, ലവനും കുശനുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ഇതിൽ പ്രധാനയിടം പുൽപള്ളിയാണ്. ശ്രീരാമനാൽ ഉപേക്ഷിക്കപ്പെട്ട സീതാ ദേവി അയോധ്യയിൽ നിന്ന്  പുൽപ്പള്ളിയിലെത്തിയെന്നും അവിടെ വച്ച് ലവകുശന്മാർക്ക് ജന്മം നൽകിയെന്നുമാണ് ഐതിഹ്യം. അതിലാണാത്രേ ഇവിടെ പുൽപ്പള്ളിയെന്ന് അറിയപ്പെടുന്നതെന്നും പറയുന്നു.

ഇതിഹാസപുരാണമായ രാമയണം രചിച്ചതും ഇവിടെ വച്ചാണെന്നും കരുതപ്പെടുന്നു. രത്നാകരൻ എന്ന കാട്ടാളനെ വാത്മീകിയെന്ന മഹർഷിയായി പരിണാമപ്പെടുത്തിയ സ്ഥലം കൂടിയാണിത് എന്നാണ് വിശ്വാസം .ഇങ്ങനെ വയനാടിനെ ചുറ്റപ്പറ്റി നിരവധി കഥകളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com