പരിചാരകന് ഫ്ലാറ്റ് എഴുതിക്കൊടുത്ത് വയോധികൻ; 93ാം വയസ്സിലെ പുനർവിവാഹ ശേഷം മനസ്സുമാറി

ഫ്ലാറ്റ് വിട്ടുനൽകണമെന്നുള്ള റ്റാനിന്റെ അപേക്ഷ നിരസിച്ചെന്നാണ് ഒരു ചൈനീസ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്
പരിചാരകന് ഫ്ലാറ്റ് എഴുതിക്കൊടുത്ത് വയോധികൻ; 93ാം വയസ്സിലെ പുനർവിവാഹ ശേഷം മനസ്സുമാറി
Published on

93ാം വയസ്സിലെ പുനർവിവാഹത്തിന് ശേഷം ഫ്ലാറ്റ് തന്റെ സഹപ്രവർത്തകനായ 'ഗു'വിന് എഴുതിക്കൊടുത്ത തീരുമാനത്തിൽ ഖേദിക്കുകയാണ് ഇപ്പോൾ ചൈനയിലെ ഷാങ്ഹായിലുള്ള 'റ്റാൻ' എന്ന വ്യക്തി. എന്നാൽ റ്റാനിന്റെ സഹപ്രവർത്തകനും പരിചാരകനുമായ ഗു, ഫ്ലാറ്റ് വിട്ടുനൽകണമെന്നുള്ള റ്റാനിന്റെ അപേക്ഷ നിരസിച്ചുവെന്നാണ് ഒരു ചൈനീസ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2005ലാണ് റ്റാനും ഗുവും ഒരു പരസ്പര ധാരണയിലെത്തുന്നത്. ഗുവിന്റെ പരിചരണത്തിനും കരുതലിനും പകരമായി റ്റാൻ സ്വന്തം ഫ്ലാറ്റ് സഹപ്രവർത്തകൻ്റെ പേരിൽ എഴുതി നൽകുകയായിരുന്നു. എന്നാൽ കരാറിൽ റ്റാനിന് ചില ആവശ്യങ്ങളും ഉണ്ടായിരുന്നു. എല്ലാ ദിവസവും ഗുവും അവന്റെ കുടുംബവും തന്നെ ഫോൺ ചെയ്യണം, എല്ലാ ആഴ്ചയും തന്നെ സന്ദർശിക്കാൻ വരണം, ഷോപ്പിങ്ങിന് കൂടെ വരണം, അസുഖം വരുമ്പോൾ തന്നെ പരിചരിക്കണം തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.

ഇതിനെല്ലാം പകരം റ്റാൻ തന്റെ ഫ്ലാറ്റും അതിനകത്തുള്ള സാമഗ്രികളും ജുവിന്‌ നൽകി. തന്റെ കുടുംബത്തേക്കാൾ കൂടുതൽ ഗു തന്നെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തുവെന്നാണ് റ്റാൻ തൻ്റെ സമൂഹ മാധ്യമത്തിൽ കുറിച്ചത്. അതേസമയം, റ്റാൻ തന്റെ കുട്ടികളുമായി അത്ര നല്ല ബന്ധത്തിലല്ല ഉള്ളത്. 2005ൽ രണ്ട് ലക്ഷം യുവാനാണ് തന്റെ ഫ്ലാറ്റ് വിട്ടുനൽകിയതെങ്കിലും, ഗു പണമൊന്നും നൽകിയിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com