
ഓരോ ദിവസവും കഴിയും തോറും നമ്മൾ ശ്വസിക്കുന്ന വായു ഉൾപ്പടെ എല്ലാം മലിനമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള മാറ്റം നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കാൻ സാധ്യത ഏറെയാണ്. പ്ലാസ്റ്റിക് കുപ്പികൾ മുതൽ പുത്തൻ മെത്തകൾ വരെ ക്യാന്സറിന് സാധ്യതയുള്ള കെമിക്കലുകൾ ആളുകളിലേക്ക് എത്തിക്കും. ഭക്ഷണം പാകം ചെയ്യുന്നത് മുതൽ അത് സൂക്ഷിക്കുന്നതിൽ വരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
കാൻസർ ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കൾ:
പെയിന്റ്
പെയ്ന്‍റില്‍ ഉള്ള കർക്കിനോജൻ, ബെൻസിൻ, ടോളുൺ, ഈഥൈൽ ബെൻസിൻ എന്നീ കെമിക്കലുകൾ കാൻസർ ഉണ്ടാകാനുള്ള സാദ്ധ്യതകൾ വർധിപ്പിക്കുന്നു. ഈ കെമിക്കലുകൾ ശ്വാസതടസം, അലർജികൾ, ചർമ്മരോഗം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
പ്ലാസ്റ്റിക് പാത്രങ്ങള്‍
ഭക്ഷണ പദാർഥങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ചാൽ, ആഹാരത്തിലേക്ക് മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കടക്കാൻ സാധ്യതയുണ്ട്. ചൂടാക്കിയ ഭക്ഷണപദാർത്ഥങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ അടച്ചുവെയ്ക്കുമ്പോൾ ബിസ്‌ഫെനോൾ എ എന്ന കെമിക്കലിന്റെ സാന്നിധ്യം ഭക്ഷണത്തിലേക്ക് കടക്കുകയും തുടർന്ന്, ഭക്ഷണം കഴിക്കുന്നത് വഴി കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെയേറെ വർധിപ്പിക്കുകയും ചെയ്യും.
നോൺ സ്റ്റിക് പാത്രങ്ങൾ
നമ്മുടെ വീട്ടിൽ പൊതുവെ ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ് നോൺ സ്റ്റിക്ക് പാത്രങ്ങൾ. എന്നാൽ ഈ പാത്രങ്ങളിൽ ഭക്ഷണം കൂടുതൽ ചൂടാക്കിയാൽ അതിന്റെ കോട്ടിങ് ഭക്ഷണത്തിൽ കലർന്ന് കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. പഠനം പറയുന്നതനുസരിച്ച് വർഷങ്ങളായി ഒരേ നോൺ സ്റ്റിക് പത്രങ്ങൾ ഉപയോഗിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
മെഴുകുതിരികൾ
ഇന്ന് കടകളിൽ പലതരം മെഴുകുതിരികൾ ലഭിക്കും. പലതരം കോളറുകളിൽ ഉള്ളത്, സുഗന്ധമുള്ളത് അങ്ങനെ പലത്. എന്നാൽ മണമുള്ള മെഴുകുതിരികൾ ഉപയോഗിക്കുന്നത് അതിലെ ചില പദാർഥങ്ങൾ വായുവിൽ പടരാനും അത് തലവേദന, അലർജികൾ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.
മെത്തകൾ
പല മെത്തകളിലും ഹാനികരമായ കെമിക്കലുകൾ ഉണ്ട്. അവയുമായി സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നത് വരെ കാരണമായേക്കാം.