
ദീപാവലിക്ക് യാത്ര പോകുന്നുണ്ടോ? അവസാനനിമിഷത്തേക്ക് കാത്തിരിക്കേണ്ട... ടിക്കറ്റുകൾ മൂന്ന് മാസം മുൻപ് തന്നെ ബുക്ക് ചെയ്യാം...
അവധി ദിനങ്ങളും ഉത്സവ സീസണും ആകുന്നതോടെ, ടിക്കറ്റ് ബുക്കിങ് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ വർഷം, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ദീപാവലി ട്രെയിൻ ടിക്കറ്റ് ബുക്കിങ് മൂന്ന് മാസം മുമ്പ് തന്നെ ഓപ്പൺ ചെയ്‌ത് പ്രക്രിയ എളുപ്പമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. ദീപാവലി ആഘോഷ ദിവസങ്ങളായ ഒക്ടോബർ 29 മുതൽ നവംബർ 11 വരെയുള്ള ദിവസങ്ങളിലേക്കാണ് ഐആർസിടിസി നേരത്തെ ട്രെയിൻ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം തന്നെ വലിയ തോതിൽ ടിക്കറ്റുകളാണ് വിറ്റുപോയത്. ഏതാനും ട്രെയിനുകളുടെ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലായതും ശ്രദ്ധേയമായി.
യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിൻ ബുക്കിങ് ഓപ്ഷൻ സ്വീകരിക്കാൻ സാധിക്കുന്നത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്. ഓൺലൈൻ ബുക്കിങ്ങോ, വ്യക്തിഗത ബുക്കിങ്ങോ, മൊബൈൽ ആപ്പ് വഴിയോ ബുക്കിങ്ങ് ചെയ്യാൻ സാധിക്കും.