അപകടം പതിയിരിപ്പുണ്ട്; കാപ്പി കുടി അധികമാകാതെ ശ്രദ്ധിക്കുക!

അത് ശീലമാക്കുന്നതാണ് അപകടം. അടിയ്ക്കടിയുള്ള കാപ്പികുടിയിലൂടെ അഡിക്ഷനായി മാറിയാൽ അത് ശരീരത്തിന്റെ സ്വാഭാവിക ഉണര്‍വ് നിലനിര്‍ത്താനുള്ള കഴിവ് ഇല്ലാതാക്കും. അതോടൊപ്പം തന്നെ ഉറക്കത്തേയും സാരമായി ബാധിക്കും.
കാപ്പി കുടി അമിതമായാൽ അപകടം
കാപ്പി കുടി അമിതമായാൽ അപകടം Source; Freepik
Published on

ചെറിയ ക്ഷീണം തോന്നിയാൽ ഒരു കപ്പ് കാപ്പി കുടിക്കുന്നതിൽ തെറ്റില്ല. ഒരു എനർജി നൽകാൻ കാപ്പിയിലെ കഫീൻ ഉത്തേജകമായി പ്രവർത്തിക്കും. താൽക്കാലിക പരിഹാരമെന്ന നിലയിൽ കാപ്പിയെ ആശ്രയിക്കുന്നത് കാര്യമാക്കേണ്ടതില്ല. പക്ഷെ ഒരു അഡിക്ഷനായി മാറിയാൽ , അമിതമായ അളവിൽ കാപ്പി ശരീരത്തിനകത്ത് ചെന്നാൽ അത് അത്ര സുഖകരമാകില്ല. പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാകും.

കാപ്പി കുടിച്ച് ഉന്‍മേഷം തോന്നിയാൽ അത് ശീലമാക്കുന്നതാണ് അപകടം. അടിയ്ക്കടിയുള്ള കാപ്പികുടിയിലൂടെ അഡിക്ഷനായി മാറിയാൽ അത് ശരീരത്തിന്റെ സ്വാഭാവിക ഉണര്‍വ് നിലനിര്‍ത്താനുള്ള കഴിവ് ഇല്ലാതാക്കും. അതോടൊപ്പം തന്നെ ഉറക്കത്തേയും സാരമായി ബാധിക്കും. ഉറക്കം തെറ്റിയാൽ പിന്നെ ശാരീരികമായും മാനസികമായും നിങ്ങൾ താളം തെറ്റും.

കാപ്പി കുടി അമിതമായാൽ അപകടം
അപ്പോ വയറുനിറഞ്ഞു, ഇനി കഴിക്കേണ്ടതില്ല; ഇതു പറയാനാണ് ഈ ലക്ഷണങ്ങൾ !

കാലക്രമേണ, ഇത് ക്ഷീണം, ഉത്കണ്ഠ, ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക് കാരണമാകുന്നു. ഇതിനു പുറമേ അമിതമായ അളവിൽ കഫീൻ എടുത്താൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് കൂടാന്‍ സാധ്യത, ദഹന അസ്വസ്ഥത, നിര്‍ജ്ജലീകരണം എന്നിവയ്ക്കും സാധ്യതയുണ്ട്. ഇത് പിന്നീട് കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.

ശരീരത്തിൽ ജലാംശം നിലനിര്‍ത്തുക, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം ആവശ്യമായ അളവിൽ ഉൾപ്പെടുത്തി ഭക്ഷണം കഴിക്കുക. ആവശ്യമായ ഉറക്കം, വ്യായാമം എന്നിവ ഉറപ്പു വരുത്തുക. കാപ്പി മാത്രം കുടിക്കാതെ ഗ്രീൻ ടീ പോലുള്ള പാനീയങ്ങൾ കൂടി ഉപയോഗിക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com