
ഏറ്റവും എളുപ്പമുള്ള വ്യായാമ മുറയാണ് നടത്തം. എന്നാൽ നമ്മൾ കിടക്കുന്നതിന് മുൻപ് ഒരു അര മണിക്കൂർ നടന്നാലോ? വൈകുന്നേരമുള്ള നടത്തത്തിലൂടെ ഉന്മേഷം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കും. രാത്രികാലത്തെ നടത്തം നമ്മുടെ ശാരീരിക മാനസിക ആരോഗ്യം വർധിപ്പിക്കും.
ഉറക്കം വർധിപ്പിക്കും
വൈകുന്നേരങ്ങളിലെ നടത്തവും ചെറിയ വ്യായാമങ്ങളും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും. നടത്തം ആഴത്തിലും വേഗത്തിലുമുള്ള ഉറക്കം ലഭിക്കാൻ സഹായിക്കും.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും
വൈകുന്നേരങ്ങളില്‍ അര മണിക്കൂർ നടക്കുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിക് റേറ്റ് കൂടുകയും അത് വഴി ഉറക്കത്തിൽ പോലും കലോറി കുറയ്ക്കുകയും ചെയ്യും. സ്ഥിരമായി ഇങ്ങനെ നടക്കുന്നതും, രാത്രികാല ലഖുഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹിക്കും.
Read More: "ജീവിതം ഒരു നിമിഷം കൊണ്ട് മാറിമറിയാം"; കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് പ്രിൻസസ് ഓഫ് വെയിൽസ്
മാനസിക ആരോഗ്യം വർധിപ്പിക്കും
വൈകുന്നേരങ്ങളിലെ നടത്തം ശാരീരിക ആരോഗ്യം വർധിപ്പിക്കുന്നത് പോലെ തന്നെ മാനസിക ആരോഗ്യത്തിനും നല്ലതാണ്. പഠനങ്ങൾ പറയുന്നത് നടക്കുന്നത് ഒരു പരിധി വരെ വിഷാദവും, ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്നാണ്. അതുവഴി നെഗറ്റീവ് ചിന്തകർ മനസിലേക്ക് കടന്ന് വരുന്നത് തടയാൻ സാധിക്കും.
ദഹനശേഷി വർധിപ്പിക്കും
ഭക്ഷണത്തിനു ശേഷം ദഹനം നടക്കാത്തത് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണമാകാറുണ്ട്. കഴിച്ചതിനു ശേഷം നടക്കുന്നത് ദഹനം വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.