നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ഉറക്കം അത്യാവശ്യമാണ്. രാത്രി വൈകിയും ഫോണിലും സ്ക്രീനിലും സമയം ചെലവഴിക്കുന്നത്, ജോലി, സാമൂഹിക പരിപാടികൾ എന്നിവയും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. മതിയായ ഉറക്കം ലഭിക്കാൻ, നിങ്ങൾ നേരത്തെ കിടക്കേണ്ടതുണ്ട്. നേരത്തെയുള്ള ഉറക്കം നിങ്ങളുടെ മാനസികാരോഗ്യത്തിനും ചർമ്മത്തിനും തുടങ്ങി നിരവധി ആരോഗ്യകാര്യങ്ങൾക്ക് നല്ലതാണ്. രാത്രിയിൽ എങ്ങനെ നേരത്തെ ഉറങ്ങാമെന്ന് ചിന്തിക്കുന്നുണ്ടോ? എന്നാൽ അതിനായി നിരവധി വഴികളുണ്ട്...
1) സ്ഥിരമായ ഒരു ഉറക്കക്രമം പാലിക്കുക
2) വൈകുന്നേരം കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക.
3) ഉറങ്ങുന്നതിനു മുമ്പ് സ്ക്രീൻ സമയം കുറയ്ക്കുക
4) രാത്രിയിൽ വിശ്രമിക്കാൻ ഒരു ദിനചര്യ പാലിക്കുക (സംഗീതം ആസ്വദിക്കൽ, പുസ്തകം വായിക്കൽ, മെഡിറ്റേഷൻ തുടങ്ങിയവ)
5) ഉറങ്ങുന്നതിനു മുമ്പ് അമിതമായ ഭക്ഷണം ഒഴിവാക്കുക
6) പകൽ സമയത്തെ ഉറക്കം കുറയ്ക്കുക
7) വൈകിയുള്ള വ്യായാമം ഒഴിവാക്കുക
8) സമ്മർദ്ദം നിയന്ത്രിക്കുക
9) പകൽ സമയത്ത് സൂര്യപ്രകാശം ഏൽക്കുക
10) ഉറക്കത്തിനു വേണ്ടി മാത്രം മെത്ത ഉപയോഗിക്കുക
11) മദ്യപാനം കുറയ്ക്കുക
1) നേരത്തെ ഉറങ്ങുമ്പോൾ ശരീരത്തിന് ആവശ്യത്തിന് ആഴത്തിലുള്ള ഉറക്കം ലഭിക്കും.
2) നേരത്തെയുള്ള ഉറക്കം സമ്മർദ്ദം, മൂഡ്സ്വിങ്സ് തുടങ്ങിയവ കുറച്ചുകൊണ്ട് മാനസികാരോഗ്യം മെച്ചപ്പെടുത്തും.
3) ശാരീരികമായി, രാത്രിയിൽ നേരത്തെ ഉറങ്ങുന്നത് മികച്ച ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
4) ഇത് മെറ്റബോളിസത്തെ നിലനിർത്തുകയും, ലെപ്റ്റിൻ, ഗ്രെലിൻ തുടങ്ങിയ വിശപ്പ് ഹോർമോണുകളെ സന്തുലിതമാക്കുന്നതിലൂടെ ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യുന്നു.
5) അണുബാധകളെ ചെറുക്കാൻ ആവശ്യമായ പ്രോട്ടീനുകളായ സൈറ്റോകൈനുകൾ ഉത്പാദിപ്പിക്കാൻ ശരീരത്തെ അനുവദിക്കുന്നതിലൂടെ നേരത്തെയുള്ള ഉറക്കം പ്രതിരോധശേഷി വർധിപ്പിക്കുന്നു.
6) രാത്രി ഉറക്കം കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നതിനാൽ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു, അകാല വാർദ്ധക്യം തടയുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.