ഷുഗര്‍കട്ട്...! 90 ദിവസംകൊണ്ട് ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് ധാരണയുണ്ടോ?

ഷുഗര്‍ കട്ട് അഥവാ പഞ്ചസാര ഉപേക്ഷിക്കുക എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക എന്നല്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik
Published on

ആരോഗ്യ സംരക്ഷണത്തിനായോ, വണ്ണം കുറയ്ക്കുന്നതിനായോ ഒക്കെ കഴിഞ്ഞ കുറച്ചുനാളുകളായി ട്രെന്‍ഡിങ്ങായ ഒന്നാണ് ഷുഗര്‍ കട്ട് ഡയറ്റ്. ഭക്ഷണത്തില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നതാണ് ഷുഗര്‍കട്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മധുരം പൂര്‍ണമായും ഒഴിവാക്കിയാൽ പ്രത്യേകിച്ചും പ്രോസസ്‌ഡ് ഷുഗർ, വൈറ്റ് ഷുഗർ ഒഴിവാക്കിയാൽ തന്നെ ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാൽ പഞ്ചസാര ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഷുഗര്‍ കട്ട് എന്താണ്?

ഷുഗര്‍ കട്ട് അഥവാ പഞ്ചസാര ഉപേക്ഷിക്കുക എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക എന്നല്ല. മറിച്ച് ടേബിൾ ഷുഗർ, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, തേൻ പോലുള്ള പ്രകൃതിദത്ത മധുരം എന്നിവ പോലുള്ള പഞ്ചസാര ഒഴിവാക്കുക എന്നാണെന്നാണ് ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിന്റെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. മനീഷ അറോറ പറയുന്നത്. കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങളാണ്. പക്ഷേ പഞ്ചസാരയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകുമെന്നും അറോറ വ്യക്തമാക്കുന്നു.

ഷുഗര്‍ കട്ട് എടുക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ

കാലങ്ങളായി ഉപയോ​ഗിച്ചു പോന്ന പഞ്ചസാര ഉപേക്ഷിക്കുമ്പോൾ ശരീരം അതിനോട് പലതരത്തിൽ പ്രതികരിച്ചേക്കാം. തലവേദന, ക്ഷീണം, ക്ഷോഭം, മധുരത്തോടുള്ള തീവ്രമായ ആസക്തി തുടങ്ങിയവയാണ് അതിൽ പ്രധാനം. തലച്ചോറ് പഞ്ചസാരയെ ഒരു ദ്രുത ഊർജ സ്രോതസായി ഉപയോഗിക്കുന്നതിനാണ് ഇത് കാരണം. അതുകൊണ്ടുതന്നെ ഒരു പുതിയ ശീലം രൂപപ്പെടുത്താൻ സാധാരണയായി 21 മുതൽ 66 വരെ ദിവസമെടുക്കുമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik

പഞ്ചസാര ഒഴിവാക്കിത്തുടങ്ങുന്ന ആദ്യ ദിവസങ്ങളിൽ പഞ്ചസാരയോടുള്ള ആസക്തി വളരെ കൂടുതലായിരിക്കുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. മാനസികമായ അസ്വസ്ഥതകളും ഉണ്ടായേക്കാം. എന്നാൽ ശരീരം ഇതിനോട് പൊരുത്തപ്പെടുന്നതിനനുസരിച്ച് സ്ഥിതി മാറുമെന്നും വിദ​ഗ്ദർ ഉറപ്പ് നൽകുന്നു.

പഞ്ചസാര ഒഴിവാക്കുന്നതിന്റെ ഗുണങ്ങൾ

90 ദിവസത്തിനുള്ളിൽ പഞ്ചസാര പൂർണമായും ഒഴിവാക്കിയാൽ ​ഗുണങ്ങൾ ഏറെയാണ്. ശരീരഭാരം കുറയ്ക്കാനും, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. കൂടാതെ "മൈക്രോബയോം ബാലൻസ് മെച്ചപ്പെടുത്തുന്നു, ചർമം കൂടുതൽ തിളക്കമുള്ളതാക്കുന്നു, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, പല്ല് ക്ഷയിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം
ഉത്കണ്ഠകള്‍ക്ക് തടയിടണോ? സന്തോഷിക്കാന്‍ മാത്രമല്ല, വിഷമിക്കാനും സമയം കണ്ടെത്തണം

മാനസികാവസ്ഥ കൂടുതൽ സന്തുലിതമാകുകയും നിങ്ങൾ കൂടുതൽ ഊർജ സ്വലരാവുകയും ചെയ്യും. പഞ്ചസാര ഒഴിവാക്കി തുടങ്ങിയ ആദ്യ ആഴ്ചകളിൽ തന്നെ മെച്ചപ്പെട്ട ദഹനം ലഭിക്കും. മെച്ചപ്പെട്ട ഉറക്കവും ഇതിലൂടെ ലഭിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കാലക്രമേണ, നിങ്ങളുടെ നാവിലെ രുചി മുകുളങ്ങൾ പുനഃക്രമീകരിക്കപ്പെടുകയും പഴങ്ങൾ പോലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങളുടെ രുചി കൂടുതൽ പ്രിയപ്പെട്ടതാക്കുകയും ചെയ്യും. 90 ദിവസങ്ങൾ കഴിയുന്നതോടെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഫാറ്റി ലിവർ തുടങ്ങിയ അവസ്ഥകൾക്കുള്ള സാധ്യത കുറ്ക്കുമെന്നും വിദ​ഗ്ദർ പറയുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik

ശ്രദ്ധിക്കേണ്ടവ

കൃത്യമായ ആസൂത്രണത്തോടെ വേണം പഞ്ചസാര ഒഴിവാക്കേണ്ടത്. ആരോ​ഗ്യ വിദ​ഗ്ദരുടെ നിർദേശമില്ലാതെയുള്ള ഡയറ്റുകൾ പോഷകക്കുറവിന് കാരണമാകും. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ ഉപയോ​ഗിച്ച് വേണം പഞ്ചസാര ഒഴിവാക്കാൻ. ഇതിനായി മാർ​ഗനിർദേശം തേടേണ്ടതും പ്രധാനമാണ്. 90 ദിവസത്തേക്ക് പഞ്ചസാര ഉപേക്ഷിക്കുന്നത് ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തും. ശ്രദ്ധിക്കുക ഏതെങ്കിലും ഒരു രീതി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആരോഗ്യ വിദ​ഗ്​ദൻ്റെ നിർദേശം തോടണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com