വര്‍ക്കൗട്ട് മുഖ്യം ബിഗിലേ! ഹൃദ്രോഗം മുതല്‍ ക്യാന്‍സര്‍ വരെ വന്നേക്കാം; വ്യായാമമില്ലാത്ത ശരീരത്തില്‍ സംഭവിക്കുന്നത്...

രണ്ട് തരം വ്യായാമങ്ങളാണ് പ്രധാനമായും നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടത്
വര്‍ക്കൗട്ട് മുഖ്യം ബിഗിലേ! ഹൃദ്രോഗം മുതല്‍ ക്യാന്‍സര്‍ വരെ വന്നേക്കാം; വ്യായാമമില്ലാത്ത ശരീരത്തില്‍ സംഭവിക്കുന്നത്...
Published on

പ്രായപൂര്‍ത്തിയായ ഇന്ത്യക്കാരില്‍ പകുതിപ്പേരും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള ശരീര വ്യായാമം ഇല്ലാത്തവരാണെന്ന് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തിന്‍റെ കണക്കുകള്‍ പറയുന്നു. ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്, ക്യാന്‍സര്‍ തുടങ്ങിയവയിലേക്കും ശരിയായ വ്യായാമത്തിന്‍റെ അഭാവം നയിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. വ്യായാമത്തോടൊപ്പം ഭക്ഷണം, ദൈനംദിന ജീവിതചര്യകളിലെല്ലാം വരുത്തുന്ന മാറ്റങ്ങള്‍ എന്നിവയിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാകും.

1. രണ്ട് തരം വ്യായാമങ്ങളാണ് പ്രധാനമായും നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടത്. നടപ്പ് , സൈക്ലിംഗ് പോലെയുള്ള എയറോബിക് വ്യായാമങ്ങള്‍ ദിവസവും 25 മിനിറ്റെങ്കിലും ചുരുങ്ങിയത് ചെയ്യണം. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് എയറോബിക് വ്യായാമങ്ങളാണ് ഉത്തമം.

2. ഭാരത്തെ അടിസ്ഥാനമാക്കിയുള്ള റെസിസ്റ്റന്‍സ് വ്യായാമങ്ങളാണ് രണ്ടാമത്തേത്. വെയ്റ്റ്സ്, പുഷ്അപ് പോലെയുള്ള വ്യായാമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്. കുറഞ്ഞത് 5 മിനിറ്റ് എങ്കിലും ദിവസേന ഇത് ചെയ്യണം.



3. വ്യായാമത്തിനൊപ്പം ഭക്ഷണ നിയന്ത്രണവും ഒരു പരിഹാര മാര്‍ഗമാണ്. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിക്ക് യോജിച്ച ഡയറ്റ് പ്ലാന്‍ ശിലീക്കാം. രാത്രി ഭക്ഷണം ഏഴ് മണിക്ക് മുന്‍പ് കഴിക്കുന്നതാണ് അഭികാമ്യം.



4. വ്യായാമം ചെയ്യുന്നത് നമ്മുടെ ശരീരത്തിന് വേണ്ടിയാണെന്ന തിരിച്ചറിവു വേണം. അമിതമായ അളവില്‍ ആരെയെങ്കിലും അനുകരിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല. അവരവരുടെ ആരോഗ്യനില അനുസരിച്ച് വേണം വര്‍ക് ഔട്ട് പ്ലാന്‍ ചെയ്യാന്‍. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് മാത്രമേ വ്യായാമം ചെയ്യാവൂ.



5. ജിംനേഷ്യത്തിലോ സുരക്ഷിതമായ പൊതു ഇടങ്ങളോ വ്യായാമത്തിനായി തെരഞ്ഞെടുക്കാം.



6. ഫുള്‍ പുഷ് അപ് ചെയ്യാന്‍ അറിയാത്തവര്‍ ആദ്യഘട്ടത്തില്‍ ഭിത്തിക്ക് സമാന്തരമായി നിന്നുകൊണ്ട് വാള്‍ പുഷ് അപ് പരിശീലിക്കുന്നതാകും നല്ലത്. അല്ലാത്ത പക്ഷം ഷോള്‍ഡര്‍ ഇന്‍ജ്വറി ഉള്‍പ്പെടെ പരുക്കുകള്‍ ഏല്‍ക്കേണ്ടി വന്നേക്കാം.



7. ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ ലിഫ്റ്റ് ഒഴിവാക്കി പടിക്കെട്ടുകള്‍ ഉപയോഗിക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com