പുരുഷൻമാരേക്കാൾ ആയുസ് സ്ത്രീകൾക്ക് തന്നെ; പഠനങ്ങൾ പറയുന്നു, കാരണം 'എക്സ്' ആണത്രേ!

അതാണ് വിനാശകരമായ മ്യൂട്ടേഷൻസ് സംഭവിക്കാതിരിക്കാൻ സ്ത്രീകളെ സഹായിക്കുന്നത്. ഇവ ജനിതകമായ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷിക്കുകയും, ജീവന്റെ നിലനിൽപ്പിനെ ഏറെ സഹായിക്കുകയും ചെയ്യും.
സ്ത്രീകളിൽ ആയുർദൈർഘ്യം കൂടുതൽ
സ്ത്രീകളിൽ ആയുർദൈർഘ്യം കൂടുതൽSource; Freepik
Published on

ലോകത്ത് പുരുഷന്മാരേക്കാൾ കൂടുതൽ ആയുസ് സ്ത്രീകൾക്കാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെവല്യൂഷണറി ആന്ത്രപോളജിയിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മനുഷ്യരിൽ മാത്രമല്ല സസ്തനികളുടെ വർഗത്തിൽപ്പെട്ട ഭൂരിപക്ഷം ജീവികളിലും ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ സ്ത്രീകളാണ് മുന്നിൽ.

ഇനി എന്താണ് സ്ത്രീകളുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന കാരണം എന്ന ചോദിച്ചാൽ 'എക്സ്'(X) ആണ് എന്നാകും ഉത്തരം. ഈ എക്സ് എന്നു കേട്ടാലുടൻ മുൻ കാമുകന്മാരെയൊന്നും ഓർത്ത് ഞെട്ടേണ്ടതില്ല. സ്ത്രീകളുടെ ശരീരത്തിൽ രണ്ട് X ക്രോമസോമുകളാണ് ഉള്ളത്. അതാണ് വിനാശകരമായ മ്യൂട്ടേഷൻസ് സംഭവിക്കാതിരിക്കാൻ സ്ത്രീകളെ സഹായിക്കുന്നത്. ഇവ ജനിതകമായ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷിക്കുകയും, ജീവന്റെ നിലനിൽപ്പിനെ ഏറെ സഹായിക്കുകയും ചെയ്യും.

സ്ത്രീകളിൽ ആയുർദൈർഘ്യം കൂടുതൽ
ആ വീഴ്ച അവഗണിക്കേണ്ട; ട്രെഡ് മില്ലിൽ ഓട്ടം സൂക്ഷിച്ച് വേണം; അല്ലെങ്കിൽ എട്ടിന്റെ പണി !

പുരുഷമാരിലാകട്ടെ X, Y എന്നീ ക്രോമസോമുകളാണ് ഉള്ളത്. അതോടൊപ്പം തന്നെ അവരുടെ ജീവിത രീതിയും പലപ്പോഴും ആയുർദൈർഘ്യത്തെ ബാധിക്കുന്നു. പുകവലി, മദ്യപാനം, തുടങ്ങി മരണത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾക്ക് കാരണമാകുന്ന മറ്റ് സ്വഭാവങ്ങൾ എന്നിവ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായിരിക്കും. കണക്കെടുത്താൽ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിലും ഇവർ പിന്നിലായിരിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.

കൊലപാതകം, ആത്മഹത്യ, മയക്കുമരുന്ന് ഉപയോഗം, മദ്യപാനം എന്നിവമൂലം മരിക്കാനിടയാവുന്നതിൽ കൂടുതലും പുരുഷന്മാരാണെന്ന് ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസിലെ സീനിയർ ലക്ചറർ അലൻ ഗെല്ലർ പറയുന്നു. പരമാവധി പ്രത്യുത്പാദന പ്രക്രിയിൽ ഭാഗമാകുക, ഇണകളെ ആകർഷിക്കുക തുടങ്ങിയ സമ്മർദം പുരുഷ വർഗത്തിന്റെ ജീവിതശൈലികളിൽ കാര്യമായ മാറ്റങ്ങൾ വരുത്താം.

സ്ത്രീകളിൽ ആയുർദൈർഘ്യം കൂടുതൽ
അബുദബിയില്‍ 15 ഭാര്യമാര്‍ക്കും 30 മക്കള്‍ക്കും 100 പരിചാരകര്‍ക്കുമൊപ്പം വന്നിറങ്ങിയ ആഫ്രിക്കന്‍ രാജാവ്; വൈറലായി വീഡിയോ

528 സസ്തനി വർഗങ്ങളെ നിരീക്ഷണത്തിലെടുത്താണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ 72 ശതമാനം ജീവികളിലും പെൺവർഗത്തിന് ആൺവർഗത്തെക്കാൾ ഏകദേശം 13 ശതമാനത്തോളം ആയുർദൈർഘ്യം കൂടുതലാണെന്ന് കണ്ടെത്തി. പരിണാമ കാലവുമായി ഈ സവിശേഷതയ്ക്ക് ബന്ധമുള്ളതായി പ്രമുഖ ഗവേഷകൻ ഫെർണാണ്ടോ കോൾഷെറോ ചൂണ്ടിക്കാട്ടി.

പുതിയ പഠനവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. നിലവിലെ ഗവേഷകരുടെ കണക്കുപ്രകാരം യുഎസിൽ, 2021 ൽ ഈ സ്ത്രീ-പുരുഷ ആയുർദൈർഘ്യത്തിലെ വിടവ് 5.8 വർഷമായി വർദ്ധിച്ചു.അതായത് ശരാശരി കണക്കാക്കിയാൽ സ്ത്രീകൾക്ക് ആയുസ് 81 വർഷമാണെങ്കിൽ പുരുഷന്മാർക്ക് 76 വർഷം മാത്രമേ ജീവിക്കാൻ കഴിയൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com