എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥിയെ പരിചയപ്പെട്ടാലോ. എറണാകുളത്തെ അരശന്നൂർ പഞ്ചായത്തിലാണ് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി നാരായണൻ നായർ മത്സരിക്കുന്നത്. 89 വയസ്സാണ് പ്രായം. പെരുമ്പാവൂർ അരശന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് നാരായണൻ നായരുടെ മത്സരം.