തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികളിലൊരാളാണ് കോൺഗ്രസ് നേതാവും മുൻ എംഎൽയുമായ അനിൽ അക്കര. അടാട്ട് പഞ്ചായത്തിലെ 15 ആം വാർഡിലേക്കാണ് അനിൽ അക്കര മത്സരിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങളോടൊപ്പം സംസ്ഥാന - ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മാറിയ ഒട്ടേറെ വിഷയങ്ങളും വോട്ടർമാരോട് ഉന്നയിച്ചു കൊണ്ടാണ് വോട്ട് തേടുന്നത് എന്ന് അനിൽ അക്കര പറഞ്ഞു. ജനങ്ങളുടെ കൂടെ ചേരാനുള്ള അവസരമാണ് ഇതെന്നും, ഇതൊരു ജീവൻ മരണ പോരാട്ടമാണ് എന്നും അനിൽ അക്കര വ്യക്തമാക്കി.