തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് വീണ്ടും എത്തുകയാണ് മുൻ കോൺഗ്രസ് എംഎൽഎ അനിൽ അക്കര. അടാട്ട് പഞ്ചായത്തിലെ 15 ാം വാർഡിൽ നിന്നാണ് ജനവിധി തേടുക. സ്ഥാനാർഥി നിർണയത്തിനായുള്ള മണ്ഡലം കോർ കമ്മിറ്റി യോഗം പുരോഗമിക്കുകയാണ്.
എവറസ്റ്റിനു മുകളിൽ ഇരുന്നാണെങ്കിലും ഗ്രാമസഭയാണ് തൻറെ രാഷ്ട്രീയപ്രവർത്തന മണ്ഡലം എന്ന് ഉറക്കെ പറയുമെന്നാണ് സ്ഥാനാർഥിത്വത്തോട് അനിൽ അക്കര പ്രതികരിച്ചത്. അടാട്ടിൽ നിന്നാണ് തൻറെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം പൊതുപ്രവർത്തന ജീവിതത്തിൽ വലിയ നഷ്ടമാണ് ഉണ്ടായത്.
അടാട്ടു കാർ തന്നോട് പഞ്ചായത്തും മണ്ഡലവും തിരിച്ചുപിടിക്കാൻ ആവശ്യപ്പെട്ടു അതുകൊണ്ടാണ് മടങ്ങുന്നത്.തൃശൂർ ജില്ലയിലെ കോൺഗ്രസിന് മടങ്ങി വരാൻ തന്റെ പുറം ഒരു ചവിട്ടുപടിയായി മാറുമെങ്കിൽ അതിനും തയ്യാറാണെന്ന് അനിൽ അക്കരെ പറഞ്ഞു.