വട്ടിയൂർക്കാവിൽ മത്സരിക്കാൻ കാപ്പ കേസ് പ്രതി; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി

സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപി- ആഎസ്എസ് പ്രവർത്തകർ ജീവനൊടുക്കുന്ന സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാപ്പ കേസ് പ്രതി വരെ സ്ഥാനാർഥിയായത്.
വട്ടിയൂർക്കാവിൽ കാപ്പ കേസ് പ്രതി;  ബിജെപി സ്ഥാനാർഥി
വട്ടിയൂർക്കാവിൽ കാപ്പ കേസ് പ്രതി; ബിജെപി സ്ഥാനാർഥി Source: News Malayalam 24X7
Published on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് മത്സരരംഗത്ത് കാപ്പ കേസ് പ്രതിയും. വട്ടിയൂർക്കാവ് വാഴോട്ട്കോണം വാർഡിലാണ് സുഗതൻ ആർ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട ബിജെപി സ്ഥാനാർഥി പട്ടികയിലാണ് സുഗതനെ ഉൾപ്പെടുത്തിയത്. കാപ്പ 15 (B) പ്രകാരം സുഗതന് 6 മാസം സ്റ്റേഷനിൽ വന്ന് ഒപ്പിടാൻ നിർദ്ദേശം നൽകിയതാണ്. അതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയിരിക്കുന്നത്.

വട്ടിയൂർക്കാവിൽ കാപ്പ കേസ് പ്രതി;  ബിജെപി സ്ഥാനാർഥി
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം; നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു

തലസ്ഥാനത്ത് സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപി- ആഎസ്എസ് പ്രവർത്തകർ ജീവനൊടുക്കുന്ന സാഹചര്യം വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാപ്പ കേസ് പ്രതി വരെ സ്ഥാനാർഥിയായത്. നൽകിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു. നെടുമങ്ങാട് സ്വദേശിനി ശാലിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

വട്ടിയൂർക്കാവിൽ കാപ്പ കേസ് പ്രതി;  ബിജെപി സ്ഥാനാർഥി
തദ്ദേശ തർക്കം | ''ആവശ്യപ്പെട്ട സീറ്റ് നല്‍കാത്തത് സിപിഐഎമ്മിന്റെ ധാര്‍ഷ്ട്യം'', രാമങ്കരിയില്‍ തുറന്ന പോരുമായി സിപിഐ

ശാലിനിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആര്‍എസ്എസ് എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് ആത്മഹത്യാശ്രമം. കഴിഞ്ഞ ദിവസം സീറ്റ് നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് ജില്ലയില്‍ പ്രാദേശിക നേതാവായ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തിരുന്നു. ബിജെപിക്ക് വേണ്ടി പണിയെടുത്തിട്ടും തന്നെ തഴഞ്ഞെന്നായിരുന്നു ആനന്ദിന്റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com