കൂത്തുപറമ്പിൽ പോരാട്ടത്തിന് ഇറങ്ങിയത് സഹോദരന്മാർ; ആശയകുഴപ്പത്തിലായി കുടുംബാംഗങ്ങൾ

കൂത്തുപറമ്പ് നഗരസഭയിലെ 22ാം വാർഡായ പൂക്കോടാണ് സഹോദരങ്ങൾ മത്സരിക്കുന്നത്.
കൂത്തുപറമ്പിൽ പോരാട്ടത്തിന് ഇറങ്ങിയത് സഹോദരന്മാർ; ആശയകുഴപ്പത്തിലായി കുടുംബാംഗങ്ങൾ
Published on
Updated on

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ ഇടങ്ങളിൽ സഹോദരങ്ങൾ വ്യത്യസ്ത മുന്നണികൾക്ക് വേണ്ടി മത്സരത്തിനങ്ങുന്ന കാഴ്ച പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായിരുന്നു. കൂത്തുപറമ്പ് നഗരസഭയിലെ 22ാം വാർഡായ പൂക്കോടും സമാനായി സഹോദരങ്ങൾ മത്സരത്തിന് ഇറങ്ങിയിട്ടുണ്ട്.

എൽഡിഎഫിന് വേണ്ടി ആർജെഡി നേതാവും മാധ്യമപ്രവർത്തകനുമായ എൻ. ധനഞ്ജയനാണ് മത്സരിക്കുന്നത്. ആർജെഡി കണ്ണൂർ ജില്ല സെക്രട്ടറി കൂടിയായ ധനഞ്ജയൻ റാന്തൽ ചിന്നത്തിലാണ് മത്സരിക്കുന്നത്. എൽഡിഎഫിൻ്റെ സിറ്റിങ് വാർഡിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ധനഞ്ജയൻ പറഞ്ഞു.

കൂത്തുപറമ്പിൽ പോരാട്ടത്തിന് ഇറങ്ങിയത് സഹോദരന്മാർ; ആശയകുഴപ്പത്തിലായി കുടുംബാംഗങ്ങൾ
ഭരണം പിടിക്കാൻ അരയും തലയും മുറുക്കി മുന്നണികൾ; കോഴിക്കോട് കോർപ്പറേഷനിൽ പോരാട്ടം മുറുകുന്നു

സഹോദരൻ എൻ. ബാലകൃഷ്ണൻ നാഷണൽ ജനതാദൾ സ്ഥാനാർഥിയായാണ് യുഡിഎഫിനായി മത്സരിക്കുന്നത്. നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗമായ ബാലകൃഷ്ണൻ്റെ ചിഹ്നം പട്ടമാണ്. വാർഡ്‌  പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫിനുള്ളത്.

പൂക്കോട് ചന്ദ്രശേഖരൻ തെരുവിൽ അടുത്തടുത്ത വീടുകളിലാണ് ഇരുവരും താമസം. സഹോദരന്മാരുടെ നേർക്ക് നേർ മത്സരം നടക്കുമ്പോൾ ബന്ധുക്കൾക്കും അല്പം ആശയകുഴപ്പത്തിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com