വിദ്യാർഥികളെ നിർബന്ധിക്കില്ല, പഠനം തടസപ്പെടുത്തില്ല, സ്വമേധയാ തയ്യാറാവുന്നവരുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശ്യം: രത്തൻ ഖേൽക്കർ

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാൻ കുട്ടികൾക്ക് നൽകുന്ന അവസരമാണ് ഇതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർSource; Social Media, Files
Published on
Updated on

തിരുവനന്തപുരം: എസ്ഐആര്‍ ജോലികൾക്കായി വിദ്യാർഥികളെ വിട്ടുനൽകണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോളൻ്റിയർമാരുടെ പങ്കാളിത്തം നിർബന്ധിതമല്ല. പഠനത്തിന് തടസം ഉണ്ടാവാത്ത രീതിയിൽ സ്വമേധയാ തയ്യാറാവുന്ന വിദ്യാർത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ പറ‍ഞ്ഞത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാൻ കുട്ടികൾക്ക് നൽകുന്ന ഒരു അവസരമാണ് ഇതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.

എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സ്കൂളുകൾക്ക് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ കത്തയച്ചത് ചർച്ചയായിരുന്നു. എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ വിടില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ എത്തിയത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ
എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ വിടില്ല, പഠനത്തെയും പരീക്ഷകളെയും ബാധിക്കും: നിലപാടിൽ ഉറച്ച് വി. ശിവൻകുട്ടി

ആവശ്യമുണ്ടെന്ന് കാണിച്ച് സ്കൂളുകൾക്ക് കത്തയച്ച് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ. എന്യൂമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനും വേണ്ടി എൻസിസി, എൻഎസ്എസ് വോളണ്ടിയർമാരെ വേണം എന്നാണ് കത്തിലെ ആവശ്യം. സംസ്ഥാനത്തെ ബിൽഒമാരുടെ ജോലി സമ്മർദം കുറയ്ക്കാൻ നിരവധി പരിപാടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വച്ചത്. രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളേയും ഇത്തരത്തിൽ ഫോമുകൾ ശേഖരിക്കാനും മറ്റുമായി ആവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാർഥികളെ ആവശ്യപ്പെട്ട് കൊണ്ട് കത്തയച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com