തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഉച്ചയ്ക്ക്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: X
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്. രണ്ട് ഘട്ടങ്ങളിലായി ആയിരിക്കും സംസ്ഥാനത്ത് ഇക്കുറി തെരഞ്ഞെടുപ്പെന്ന തരത്തിലാണ് ലഭിക്കുന്ന വിവരങ്ങൾ. ഏഴ് ജില്ലകളിൽ വീതം രണ്ട് ഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ്. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്ത്, 87 നഗരസഭ, 14 ജില്ലാ പഞ്ചായത്ത്, 6 കോർപ്പറേഷൻ എന്നിങ്ങനെ ആകെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

പ്രതീകാത്മക ചിത്രം
കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളം കയറി

ഇതിനകം തന്നെ പല പാർട്ടികളും പലയിടങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com