ചത്തകുതിരയിൽ നിന്ന് ഓടും കുതിരയായ മുസ്ലീം ലീഗ്! മലപ്പുറത്ത് യുഡിഎഫിൻ്റെ അച്ചുതണ്ട്

എങ്ങനെയാണ് ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച നെഹ്റുവിന്റെ പാർട്ടിക്കൊപ്പം ലീഗ് കൂടിയത്?
ചത്തകുതിരയിൽ നിന്ന് ഓടും കുതിരയായ മുസ്ലീം ലീഗ്! മലപ്പുറത്ത് യുഡിഎഫിൻ്റെ അച്ചുതണ്ട്
Published on
Updated on

സ്വാതന്ത്ര്യാനന്തരം മുന്നണികൾ ഒപ്പം കൂട്ടാഞ്ഞ പാർട്ടിയായിരുന്നു മുസ്ലീം ലീഗ്. ജവഹർലാൽ നെഹ്റു ചത്ത കുതിരയെന്ന് വിളിച്ച ലീഗ് ഇന്ന് കേരളത്തിലെ കോൺഗ്രസ് നയിക്കുന്ന ഐക്യമുന്നണിയുടെ കരുത്താണ്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ലീഗിന്റെ ശക്തി ശരിക്കും വെളിപ്പെടുന്നത്. എങ്ങനെയാണ് ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച നെഹ്റുവിന്റെ പാർട്ടിക്കൊപ്പം ലീഗ് കൂടിയത്. ചരിത്രം അറിയാം പോൾ പോട്ടിൽ

മലപ്പുറം എന്നാൽ യുഡിഎഫ് എന്നാണ് ആപ്തവാക്യം. മലപ്പുറത്തെ ആ ഐക്യമുന്നണിയുടെ ശക്തിയെന്നാൽ അത് എല്ലാവർക്കും അറിയാവുന്നതുപോലെ മുസ്ലീം ലീഗിന്‍റെ കരുത്താണ്. സ്വാതന്ത്ര്യാനന്തനം മുസ്ലീം ലീഗിനെ ചത്തകുതിരയെന്നു വിളിച്ച് അകറ്റി നിർത്തിയത് ജവഹർലാൽ നെഹ്റുവാണ്. ആദ്യ രണ്ടു തെരഞ്ഞെടുപ്പിൽ ആരുടേയും കൂടെക്കൂടാതെ ഒറ്റയ്ക്കായിരുന്നു ലീഗ്. 1967ൽ മുസ്ലീം ലീഗിനെ ആദ്യമായി മുന്നണിയിലെടുത്ത ഇഎംഎസ് ആണ് ചരിത്രം മാറ്റിയത്. മലപ്പുറം ജില്ലയും ആ മന്ത്രിസഭയുടെ കാലത്തു തന്നെ വന്നു. അതേ ഇഎംഎസിനോട് കലഹിച്ച് പുറത്തുപോയ ലീഗിനെ പിന്നീട് കെ. കരുണാകരൻ ഒപ്പംകൂട്ടി. പിന്നൊരിക്കലും യുഡിഎഫ് വിട്ട് മുസ്ലീം ലീഗ് പോയിട്ടില്ല.

ചത്തകുതിരയിൽ നിന്ന് ഓടും കുതിരയായ മുസ്ലീം ലീഗ്! മലപ്പുറത്ത് യുഡിഎഫിൻ്റെ അച്ചുതണ്ട്
മറുപാളയത്തിൽ എത്തിയും ഇല്ല... ഇവിടുന്ന് ഇറങ്ങുകയും ചെയ്തു..! തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുമാറ്റവും കാലുവാരലും തുടരുന്നു

മുസ്ലീം ലീഗിന്‍റെ കരുത്ത് ഏറ്റവും അറിയുന്ന സമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ്. 2010ൽ തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് തരംഗമുണ്ടായപ്പോൾ മലപ്പുറത്ത് മുസ്ലീം ലീഗിന്‍റെ സർവാധിപത്യമാണ് കണ്ടത്. ജില്ലാ പഞ്ചായത്തിലേക്ക് ആകെയുള്ളത് 32 ഡിവിഷനുകൾ. അതിൽ മുപ്പതും യുഡിഎഫിന്. എൽഡിഎഫിന് ആകെക്കിട്ടിയത് രണ്ടു സീറ്റ് മാത്രം. 15 ബ്ളോക്ക് പഞ്ചായത്താണ് മലപ്പുറത്തുള്ളത്. അതിൽ എല്ലാംകൂടി ചേർന്ന് 152 ഡിവിഷനുകൾ. അതിൽ 137ഉം ജയിച്ചത് യുഡിഎഫ്. എൽഡിഎഫിന് ആകെക്കിട്ടിയത് 12 ഡിവിഷനുകളാണ്. അതിൽ എട്ടെണ്ണവും പൊന്നാനി ബ്ലോക്കിൽ നിന്നാണ്. പഞ്ചായത്തുകളിൽ 87ലും ഭരണം കിട്ടിയതും യുഡിഎഫിന്.

2015ൽ സ്ഥിതി അൽപം മാറി. 59 എണ്ണത്തിൽ മാത്രമായി യുഡിഎഫ് ഭരണം. എൽഡിഎഫ് 29 പഞ്ചായത്തുകൾ പിടിച്ചു. ആറെണ്ണം തൂക്കുസമിതികളായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടിടത്ത് എൽഡിഎഫിന് ഭരണം കിട്ടി. 13 ഇടത്ത് അപ്പോഴും യുഡിഎഫ് തന്നെ. ജില്ലാ പഞ്ചായത്തിൽ 32ൽ 27 എണ്ണവും ജയിച്ചാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.

2020ൽ മുസ്ലീം ലീഗ് വീണ്ടും ശക്തിയാർജിക്കുന്നതാണ് മലപ്പുറത്തു കണ്ടത്. ഭരണം കിട്ടിയ പഞ്ചായത്തുകളുടെ എണ്ണം 59ൽ നിന്ന് 67 ആയി. എൽഡിഎഫ് ജയം 29ൽ നിന്ന് 18 ആയി കുറഞ്ഞു. ഒൻപതിടത്ത് തൂക്കുസമിതികൾ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 12 എണ്ണം യുഡിഎഫും മൂന്നെണ്ണം എൽഡിഎഫും. ജില്ലാ പഞ്ചായത്തിലേക്കുള്ള 32 ഡിവിഷനിൽ 27ഉം കഴിഞ്ഞതവണ യുഡിഎഫിന് തന്നെയായിരുന്നു. മലപ്പുറത്ത് യുഡിഎഫ് എന്നാൽ നയിക്കുന്നത് മുസ്ലീം ലീഗാണ്. ബഹുഭൂരിപക്ഷം വാർഡുകളിലും മൽസരിക്കുന്നതും ജയിക്കുന്നതും ലീഗ് തന്നെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com