എറണാകുളം: തെരഞ്ഞെടുപ്പ് രംഗത്ത് കൗതുകമായി ഒരു ഭാര്യയും ഭർത്താവും. തൃക്കാക്കര നഗരസഭയിലെ ഡിവിഷൻ അഞ്ച്, 34 എന്നിവിടങ്ങളിലാണ് ഭാര്യയും ഭർത്താവും മത്സരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായാണ് ഇവർ മത്സരിക്കുന്നത്.
റസിയ നിഷാദ് തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ നിലവിലെ കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യം ഇറങ്ങിയതാകട്ടെ നിഷാദും. തെരഞ്ഞെടുപ്പിൽ ഇരുവരും വിജയം നേടിയാൽ ഭാര്യാ ഭർത്താക്കൻമാർ ഒരുമിച്ചെത്തുന്ന കൗൺസിലിന് തൃക്കാക്കര നഗരസഭ സാക്ഷിയാകും.