തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് ഭരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. 51 സീറ്റുകൾ നേടി കൊണ്ടായിരിക്കും കോർപ്പറേഷൻ യുഡിഎഫ് ഭരിക്കുകയെന്നും മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് മാത്രം ജയിച്ച വാർഡിൽ മത്സരിക്കാൻ തയ്യാറായ കെ. എസ്. ശബരിനാഥൻ വലിയ റിസ്കാണ് ഏറ്റെടുത്തതെന്നും മുരളീധരൻ ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റർ മഹേഷ് ചന്ദ്രനോട് പറഞ്ഞു.