കണ്ണൂർ: പയ്യന്നൂരിൽ തോൽക്കാൻ വേണ്ടി മാത്രം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നഒരാളുണ്ട്. ഇത്തവണയും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തൻ്റെ 251ാമത് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ് കെ. പദ്മരാജൻ. കുഞ്ഞിമംഗലം പഞ്ചായത്തിൽ സ്ഥിരതാമസമില്ലാത്തതിനാൽ ഇത്തവണ പത്രിക തള്ളുമെന്ന് ഉറപ്പാണ്. എങ്കിലും തോൽക്കാനുള്ള പോരാട്ടത്തിൽ മുന്നോട്ടെന്നാണ് പദ്മരാജൻ്റെ മുദ്രാവാക്യം.
തമിഴ്നാട് സേലത്താണ് പത്മരാജൻ്റെ സ്ഥിരതാമസം. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ മത്സരിക്കാൻ സാധിക്കൂ. രാഷ്‌ട്രപതി, എംപി, എംഎൽഎ തുടങ്ങി വിവിധ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പദ്മരാജൻ മത്സരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖർക്കെതിരെയും പദ്മരാജൻ മത്സരിച്ചിട്ടുണ്ട്. തോൽക്കാനാണ് മത്സരിക്കുന്നതെങ്കിലും ആരും വലിയ പിന്തുണ നൽകുന്നില്ലെന്നും പരാതിയും പത്മരാജനുണ്ട്. പയ്യന്നൂരിൽ പഞ്ചർ കട നടത്തുന്ന പദ്മരാജൻ 1988 മുതൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ട്. ഒരു കോടി രൂപയോളം ഇതിനായി ചിലവഴിച്ചെന്നും അദ്ദേഹം പറയുന്നു.