കേരളം യുഡിഎഫ് 'കൈ'കളിൽ; എൽഡിഎഫിന് കനത്ത തിരിച്ചടി

തദ്ദേശ വിധിയുടെ ഉദ്വേഗത്തില്‍ രാഷ്ട്രീയകേരളം
കേരളം യുഡിഎഫ് 'കൈ'കളിൽ; എൽഡിഎഫിന്  കനത്ത തിരിച്ചടി

സംസ്ഥാനത്താകെ 258 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫലസൂചന നിമിഷങ്ങള്‍ക്കകം പുറത്തുവരും.

ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍. പിന്നാലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഇവിഎം വോട്ടുകള്‍ ഒരുമിച്ചെണ്ണും

കോഴിക്കോട് കോര്‍പ്പറേഷനില്‍ 45 മുതല്‍ 53 വരെ സീറ്റ് കിട്ടുമെന്ന് സിപിഐഎം

കോഴിക്കോട് കോര്‍പ്പറേഷനില്‍ 45 മുതല്‍ 53 വരെ സീറ്റ് കിട്ടുമെന്ന് സിപിഐഎം. കോണ്‍ഗ്രസിന് രണ്ട് സീറ്റ് വരെ വര്‍ധിയ്ക്കുമെന്നും സിപിഐഎം വിലയിരുത്തല്‍. ലീഗിന് സീറ്റ് നഷ്ടപ്പെടുമെന്നും ബിജെപിക്ക് രണ്ട് സീറ്റ് വരെ കുറയാമെന്നും സിപിഐഎം വിലയിരുത്തല്‍

കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍

കോഴിക്കോട് കോര്‍പ്പറേഷനില്‍ UDF തരംഗമെന്ന് കോണ്‍ഗ്രസ്.

41 മുതല്‍ 53 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ബിജെപി അഞ്ച് സീറ്റില്‍ ഒതുങ്ങുമെന്നും കോണ്‍ഗ്രസ് വിലയിരുത്തല്‍

30 സീറ്റ് വരെ കിട്ടുമെന്ന് ബിജെപി

കോഴിക്കോട് കോര്‍പ്പറേഷനില്‍ 30 സീറ്റ് വരെ കിട്ടുമെന്ന് ബിജെപി. 13 സീറ്റുകള്‍ ഉറപ്പാണെന്നും വിലയിരുത്തല്‍. വോട്ടുകള്‍ വെട്ടിനിരത്തിയെന്നും ബിജെപി ആരോപണം. ബിജെപി ജയിക്കുന്ന 11 വാര്‍ഡുകളിലെ അനുകൂല വോട്ടുകള്‍ വെട്ടിനിരത്തിയെന്നാണ് ആരോപണം. വോട്ട് വെട്ടിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി.

ഒഞ്ചിയത്ത് ആര് ?

ഒഞ്ചിയം തിരിച്ചു പിടിയ്ക്കുമെന്ന് സിപിഐഎം വിലയിരുത്തല്‍. 12 മുതല്‍ 14 വാര്‍ഡുകളില്‍ വരെ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

ആത്മവിശ്വാസത്തോടെ ആര്‍എംപിയും

ആര്‍എംപി-യുഡിഎഫ് സഖ്യം 14 സീറ്റുകള്‍ സീറ്റുകള്‍ വരെ നേടുമെന്ന് ബൂത്ത്തല കണക്ക് കൂട്ടല്‍.

വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ 

തിരുവനന്തപുരം നഗരസഭ കൗണ്ടിംഗ് സെന്ററിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടി ഏജന്റുകളെ പ്രവേശിപ്പിച്ചു

തിരുവനന്തപുരത്ത് സ്ട്രോങ് റൂം അല്പസമയത്തിനകം തുറക്കും

എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യം: വി. ശിവന്‍കുട്ടി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസം

യുഡിഎഫിന് 11 സീറ്റില്‍ കൂടുതല്‍ ലഭിക്കില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 55 നും 60-നും ഇടയില്‍ സീറ്റുകള്‍ നേടും. ബിജെപിക്ക് 10 സീറ്റെങ്കിലും നഷ്ടപ്പെടും.

നേമത്ത് ബിജെപിക്ക് തിരിച്ചടിയുണ്ടാകും. അവരുടെ സാങ്കല്‍പ്പിക മേയര്‍മാര്‍ തോല്‍ക്കും. അവസാന നിമിഷം ബിജെപിയും കോണ്‍ഗ്രസും ഡീല്‍ ഉണ്ടാക്കി.

ആലപ്പുഴ നഗരസഭ കൗണ്ടിങ് സെന്ററിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടി ഏജന്റുകളെ പ്രവേശിപ്പിച്ചു. സ്‌ട്രോങ് റൂം തുറക്കുന്നു

പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു

കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പോസ്റ്റൽ വോട്ടെണ്ണൽ ആരംഭിച്ചു

തിരുവനന്തപുരം നഗരസഭയിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി

പാലക്കാട്‌ നഗരസഭയിൽ ഉൾപ്പടെ വോട്ടേണ്ണൽ ആരംഭിച്ചു

പാലക്കാട്‌ നഗരസഭ ആദ്യ ലീഡ് ബിജെപിക്ക്

കിഴക്കമ്പലത്ത് പോസ്റ്റൽ ബാലറ്റ് എണ്ണാൻ തുടങ്ങി

ഇത്തവണ തിരുവനന്തപുരത്ത് UDF വലിയ ഒറ്റകക്ഷിയാകും

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ലീഡ്

കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്

എൽ ഡി എഫ് 5 സീറ്റിൽ ലീഡ് ചെയ്യുന്നു 3 സീറ്റിൽ യുഡിഎഫ്

പിറവം മുനിസിപ്പാലിറ്റിയിൽ ഒരിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു

മടപ്പള്ളി കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രേംഗ് റൂമുകൾതുറന്നില്ല

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി 

തിരുവനന്തപുരം കോര്‍പ്പറേഷന്‍: ഇവിഎം ആദ്യ ഫലസൂചനകള്‍ എത്തി

കെ എസ് ശബരിനാഥന്‍ മുന്നില്‍

എല്‍ ഡി എഫില്‍ എസ് പി ദീപക് മുന്നില്‍

മൂവാറ്റുപുഴയിൽ ഒരിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ.എസ്. ശബരിനാഥന്‍ മുന്നില്‍

ആലപ്പുഴയില്‍ നഗരസഭ ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജു സാമുവല്‍ വിജയിച്ചു

രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശരത് വിജയിച്ചു

കല്‍പറ്റ നഗരസഭയില്‍ ബിജെപി വിജയിച്ചു. പുളിയാര്‍മല വാര്‍ഡിലാണ് ബിജെപി വിജയിച്ചത്

ആദ്യ റൗണ്ടില്‍ 6 വാര്‍ഡുകള്‍ എണ്ണിയപ്പോള്‍ 2,3,4 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. ബാക്കി മൂന്ന്  വാര്‍ഡുകളിൽ എല്‍ഡിഎഫും വിജയിച്ചു

തിരുവനന്തപുരത്ത് എല്‍ഡിഎഫിന് വ്യക്തമായ ലീഡ്

മൂന്ന് നഗരസഭകളിലും കോര്‍പ്പറേഷനുകളിലും മുന്നില്‍

കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

തിരുവനന്തപുരം കോർപ്പറേഷനിലെ അഞ്ച് വാർഡുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു

തൃശ്ശൂർ കോർപറേഷൻ

വില്ലടത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധു തൈക്കാടന് 524 വോട്ട് ലീഡ്. വിയ്യൂരിൽ കോൺഗ്രസ് 427 വോട്ടുകൾക്കു മുന്നിൽ

ഫോർട്ടുകൊച്ചി

UDF മേയർ സ്ഥാനാർത്ഥി ഷൈനി മാത്യൂ ലീഡ്

കളമശ്ശേരി നഗരസഭ

എൽഡിഎഫ് 9 ഇടത്ത് ലീഡ്

ശ്രീകണ്ഠപുരം നഗരസഭ

യുഡിഎഫിൻ്റെ ചെയർമാൻ സ്ഥാനാർഥിക്കെതിരെ മത്സരിച്ച വിമത സ്ഥാനാർഥി എം.പി. മോഹനൻ തോറ്റു

വര്‍ക്കല നരസഭയില്‍ ഇടതുമുന്നേറ്റം

ആദ്യ അഞ്ച് വാര്‍ഡും എല്‍ഡിഎഫിന്. യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ഓരോ സീറ്റ് പിടിച്ചെടുത്തു. കഴിഞ്ഞതവണ സിപിഐഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പമെത്തിയ നഗരസഭയാണ് വര്‍ക്കല

തിരുവനന്തപുരത്തെ നാലു മുനിസിപ്പാലിറ്റികളിലും എൽഡിഎഫ് മുന്നിൽ

ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര ലീഡ് ചെയ്യുന്നു

പത്തനംതിട്ട ജില്ലയിൽ യു ഡി എഫ് മുന്നേറ്റം

ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് മുന്നേറ്റം. ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം. നഗരസഭകളിൽ ഒപ്പത്തിനൊപ്പം ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം. സിറ്റിംഗ് പഞ്ചായത്തുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു

കോഴിക്കോട് മാവൂർ റോഡ് വാർഡിൽ BJP ലീഡ് ചെയ്യുന്നു

കേരള കോണ്‍ഗ്രസ് ( ബി ) കൊല്ലം ജില്ലാ പ്രസിഡന്റ് എ ഷാജു വിജയിച്ചു

കൊട്ടാരക്കര നഗരസഭയിലെ കുലശേഖരനെല്ലൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. 107 വോട്ടിനാണ് എ ഷാജു വിജയിച്ചത്

കോട്ടയത്തും പാലായിലും നഗരസഭകളിൽ എൽഡിഎഫ് ലീഡ്

എസ് ഡി പി ഐ അക്കൗണ്ട് തുറന്നു

തലശ്ശേരി നഗരസഭ നാലാം വാർഡ് ബാലത്തിൽ എസ് ഡി പി ഐ അക്കൗണ്ട് തുറന്നു. റഹീം എം ആണ് ജയിച്ചത്

ആലപ്പുഴ നഗരസഭ

മൂന്ന് നഗരസഭകളിൽ LDF ലീഡ് ചെയ്യുന്നു. NDA ഒരിടത്തും UDF ഒരിടത്തും ലീഡ്

തിരുവനന്തപുരം കോർപ്പറേഷൻ

നേമത്ത് യുഡിഎഫിൻ്റെ നേമം ഷജീർ ലീഡ് ചെയ്യുന്നു

കുന്നത്തുനാട് പഞ്ചായത്തിൽ യുഡിഎഫ് ലീഡ് 

ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിൽ യുഡിഎഫിന് ലീഡ്

ഒലവക്കൊടിൽ ബിജെപിക്ക് തോൽവി

മൂന്ന് വാർഡുകളിൽ യുഡിഎഫ് വിജയം. ഒന്ന് രണ്ട് മൂന്നു വാർഡുകളിലാണ് വിജയം. ഒന്നും മൂന്നും ബിജെപി യിൽ നിന്ന് പിടിച്ചെടുത്തു. ഒലവക്കോട് സെൻട്രലും, കുന്നംപുറം പിടിച്ചെടുത്തു. ബിജെപിയുടെ ശക്തി കേന്ദ്രമായ ഒലവക്കൊടിൽ ബിജെപിക്ക് തോൽവി

കോട്ടയം നഗരസഭയിൽ എൽഡിഎഫ് ലീഡ്

എൽഡിഎഫ് - 13. യുഡിഎഫ് - നാല്, ബിജെപി- 3 വാർഡുകളിൽ ലീഡ് ചെയ്യുന്നു

ആലപ്പുഴ നഗരസഭയിൽ രണ്ടിടത്ത് ബിജെപി ക്ക് ജയം

പുന്നമടയിൽ ടി.ജി. രാധാകൃഷ്ണൻ, കൊറ്റൻകുളങ്ങരയിൽ ജിജി വി വിജയിച്ചു

തൃശ്ശൂർ കോപ്പറേഷനിലെ ആദ്യ ജയം ബിജെപിക്ക്

എൻഡിഎ സ്ഥാനാർത്ഥി രഘു പൂങ്കുന്നം 300 വോട്ടീനു ജയിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ

കഴക്കൂട്ടം വാർഡിൽ എൽഡിഎഫ് മുന്നിൽ

കൊല്ലം കോർപ്പറേഷനിൽ ആദ്യ ജയം എൽഡിഎഫിന്

തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ ലീഡ്

5 സീറ്റുകളിൽ എൻഡിഎ മുന്നിൽ നിൽക്കുന്നു യുഡിഎഫ് മൂന്നിടത്ത് എൽഡിഎഫ് രണ്ടിടത്ത് മുന്നിൽ

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫിൽ ലീഡ് ചെയ്യുന്നു

പാലക്കാട്‌ നഗരസഭയിൽ 29ാം വാർഡിൽ എൽഡിഎഫിന് ആദ്യ ജയം

എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എൻഡിഎ

കൊട്ടാരക്കര നഗരസഭ പത്താം വാർഡിൽ എൻഡിഎ സ്ഥാനാർഥി പ്രസന്ന അനിൽ വിജയിച്ചു. LDF സീറ്റാണ് പിടിച്ചെടുത്തത്.

തിരുവനന്തപുരം കോർപ്പറേഷനിൽ ഇഞ്ചോടിഞ്ച്

എൻഡിഎ പന്ത്രണ്ട് ഇടത്ത്, എൽഡിഎഫ് 10 ഇടത്ത്, യുഡിഎഫ് രണ്ടിടത്ത് ലീഡ് ചെയ്യുന്നു

ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് തരംഗം

10 സ്ഥലത്ത് ലീഡ് ചെയ്യുന്നു

3 ഇടങ്ങളിൽ ഒതുങ്ങി എൽഡിഎഫ്

ട്വന്റി 20ഭരിക്കുന്ന വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ യു ഡി എഫ് ലീഡ് ചെയ്യുന്നു

കോഴിക്കോട് കോർപറേഷനിൽ ചാലപ്പുറം വാർഡിൽ NDA ജയിച്ചു

കൊച്ചി കോർപറേഷനിൽ ആദ്യ ജയം ബിജെപിക്ക്

കോഴിക്കോട് കോർപറേഷൻ പുതിയറ ഡിവിഷനിൽ NDA ജയിച്ചു

5 വോട്ടിന് ജയം 

പാലക്കാട് നഗരസഭ ആറാം വാർഡ് തോണി പാളയത്ത് ബിജെപിക്ക് ജയം. 5 വോട്ടിനാണ് സ്ഥാനാർത്ഥി ദിവ്യ സന്തോഷിൻ്റെ ജയം.

കൊല്ലം ശൂരനാട് തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ UDF ന് വിജയം

യുഡിഎഫ് സ്ഥാനാർത്ഥി രാജിയാണ് ജയിച്ചത്

എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

കളമശ്ശേരി നഗരസഭയിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

ബിജെപിക്ക് മേൽക്കൈ

ഷൊർണൂരിൽ നഗരസഭയിൽ 20 വാർഡുകൾ എണ്ണി കഴിഞ്ഞപ്പോൾ ബിജെപിക്ക് മേൽക്കൈ.

9 വാർഡുകളിലാണ് ബിജെപി വിജയിച്ചത്.

8 വാർഡുകളിൽ എൽഡിഎഫ് നേടി.

കോൺഗ്രസ് 3 സീറ്റുകൾ നേടി.

15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു.

ഷാനവാസിന് ജയം 

ആലപ്പുഴ നഗരസഭ തോണ്ടൻകുളങ്ങര വാർഡിൽ എൽഡിഎഫിലെ ഷാനവാസ് ജയിച്ചു. ലഹരികടത്ത് കേസിൽ ആരോപണ വിധേയൻ ആയിരുന്നു. പാർട്ടി പുറത്താക്കിയ ഷാനവാസിന് സീറ്റ് നൽകിയത് വിവാദം ആയിരുന്നു.

തൃശ്ശൂർ കോർപ്പറേഷൻ കണ്ണംകുളങ്ങരയിൽ ബിജെപിയുടെ മുസ്ലിം സ്ഥാനാർഥി മുംദാസ് വിജയിച്ചു 80 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയം..

കെസി വേണുഗോപാലിന്റെ വാർഡിൽ LDF

കെസി വേണുഗോപാലിന്റെ കൈതവന വാർഡിൽ എൽഡിഎഫ്. യുഡിഎഫിൻ്റെ സിറ്റിങ് സീറ്റ് ആണ് പിടിച്ചെടുത്തത്.

കോൺഗ്രസ് വിമതൻ വിബിൻ ബേബിക്ക് ജയം 

പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ 248 വോട്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതൻ വിബിൻ ബേബി വിജയിച്ചു. തോൽപ്പിച്ചത് കോൺഗ്രസ് പ്രതിപക്ഷ നേതാവ് ജാസിംകുട്ടിയെ.

ചെങ്ങന്നൂരിൽ 5 സീറ്റിൽ NDA ജയിച്ചു

5 സീറ്റിൽ ലീഡ് ചെയ്യുന്നു

UDF LDF മൂന്നു സീറ്റ് വിജയിച്ചു

ഫെന്നി നൈനാൻ തോറ്റു

അടൂർ നഗരസഭ എട്ടാം വാർഡിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അടുത്ത സുഹൃത്ത് ഫെനി നൈനാൻ തോറ്റു. ബിജെപി വാർഡ് നിലനിർത്തി

തെരഞ്ഞെടുപ്പ് വിജയികള്‍ - മുനിസിപ്പാലിറ്റി

(വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍)

മുക്കം

വാര്‍ഡ് 01 നടുകില്‍- ഭവന വിനോദ് (സ്വതന്ത്ര സ്ഥാനാര്‍ഥി) - 521 വോട്ടുകള്‍

വാര്‍ഡ് 02 തെച്യാട് - അനീഫ് മുഹമ്മദ് (യുഡിഎഫ്)- 509 വോട്ടുകള്‍

വാര്‍ഡ് 03 കല്ലുരുട്ടി സൗത്ത് - ജിജി ജയരാജ് (സ്വതന്ത്ര സ്ഥാനാര്‍ഥി) -542 വോട്ടുകള്‍

വാര്‍ഡ് 04 കല്ലുരുട്ടി നോര്‍ത്ത് സുനിത മാത്യു (യുഡിഎഫ് ) 446 വോട്ടുകള്‍

വാര്‍ഡ് 05 തോട്ടത്തിന്‍കടവ് നസീറ വിളര്‍മാട്ടുമ്മല്‍ (യുഡിഎഫ്)-357 വോട്ടുകള്‍

വാര്‍ഡ് 06 തോട്ടത്തിന്‍കടവ് സൗത്ത് ഉഷാകുമാരി (എല്‍ഡിഎഫ്)- 503 വോട്ടുകള്‍

പയ്യോളി

വാര്‍ഡ് 004 മൂരാട് - വിവേക് ടി എം ( എല്‍ഡിഎഫ്) - 689 വോട്ടുകള്‍

രാമനാട്ടുകര

വാര്‍ഡ് -01 പരുത്തിപ്പാറ-കല്ലട മുഹമ്മദ് അലി (യുഡിഎഫ്) 512 വോട്ടുകള്‍

വാര്‍ഡ് -02 കരിങ്കല്ലായി- കെ കെ മുഹമ്മദ് കോയ (യുഡിഎഫ്) 554 വോട്ടുകള്‍

വാര്‍ഡ് -03 പരുത്തിപ്പാറ സൗത്ത്- പിടി നദീറ (യുഡിഎഫ്) 513 വോട്ടുകള്‍

വാര്‍ഡ് -04 ഫറൂഖ് കോളേജ്- ഈസ്റ്റ് നസിറ റഈസ് (യുഡിഎഫ്) 438 വോട്ടുകള്‍

വാര്‍ഡ് -05 മേലെവാരം- കെ സി സുലോചന (സ്വതന്ത്ര സ്ഥാനാര്‍ത്ഥി) 315 വോട്ടുകള്‍

വാര്‍ഡ് -06 അടിവാരം - മണ്ണോടി രാജീവ് (യുഡിഎഫ്) 296 വോട്ടുകള്‍

വാര്‍ഡ് -07 കട്ടയാട്ട്താഴം സജന റഷീദ് (യുഡിഎഫ്) 506 വോട്ടുകള്‍

ഒഞ്ചിയത്ത് രണ്ടാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്ത് ആര്‍എംപി/യുഡിഎഫ്. ജയിച്ചത് അനിത പിലാക്കണ്ടി

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ വിജയിച്ചു

ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് വിജയിച്ചു

തൃശ്ശൂരിൽ കോൺഗ്രസിനെ വിറപ്പിച്ച് വിമതർ

തൃശ്ശൂരിൽ കോൺഗ്രസിനെ വിറപ്പിച്ചു വിമതർ. മൂന്നിടങ്ങളിൽ വിമതർ ലീഡ് ചെയ്യുന്നു. ചിയാരം സൗത്ത് റാഫി ജോസ്. മിഷൻ കോട്ടേഴ്സ് ജോർജ് ചാണ്ടി കുര്യച്ചിറ ഷോമി ഫ്രാൻസിസ്

ജയം ടോസിലൂടെ

തൃക്കാക്കര നഗരസഭ കളത്തിക്കുഴി വാർഡിൽ എൽഡിഎഫിന് ജയം ടോസിലൂടെ. സിപിഐഎം ലെ ജയചന്ദ്രൻ കെ ജി ആണ് ജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുൽ റഫീഖും ജയചന്ദ്രനും 180 വോട്ട് വീതം നേടി ഇതോടെയാണ് ടോസിലൂടെ വിജയിയെ കണ്ടെത്തിയത്.

ഫോര്‍ട്ടുകൊച്ചിയില്‍ യുഡിഎഫ് ജയം

യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ഷൈനി മാത്യൂ ജയിച്ചു.

ബിജെപി വാർഡ് പിടിച്ചെടുത്ത് LDF

പാലക്കാട്‌ നഗരസഭയിൽ ബിജെപി വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്. എട്ടാം വാർഡിൽ പി. ലീലാധരൻ ജയിച്ചു

കാരാട്ട് ഫൈസൽ തോറ്റു

കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ തോറ്റു. യു ഡി എഫിൻ്റെ പി പി മൊയ്തീൻ കുട്ടി 142 വോട്ടിന് ജയിച്ചു

നറുക്കെടുപ്പിൽ യുഡിഎഫിന് ജയം 

പത്തനംതിട്ട സീതത്തോട് പഞ്ചായത്ത് ആങ്ങമൂഴി വാർഡിൽ ഇടതു വലത് സ്ഥാനാർഥികൾക്ക് തുല്യ വോട്ട്. നറുക്കെടുപ്പിൽ ജയം യുഡിഎഫിന്

യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ജയിച്ചു

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൌരീശങ്കർ ജയിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിൽ വാർഡ് 13 മുള്ളൻകുഴിയിൽ

മേലുകാവ് പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്ന റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് തോറ്റു

വൈഷ്ണ സുരേഷിന് ജയം 

കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പി.എം. നിയാസ് തോറ്റു

കോഴിക്കോട് കോർപറേഷൻ

LDF മേയർ സ്ഥാനാർഥി സി പി മുസാഫിർ അഹമ്മദ് പിന്നിൽ മീഞ്ചന്ത ഡിവിഷനിൽ UDF ന്റെ എസ് കെ അബൂബക്കർ മുന്നിൽ

ഐക്കരനാട് പഞ്ചായത്തിലെ 5 വാർഡിൽ യുഡിഎഫിന് ജയം

ട്വന്റി20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തിലെ 5 വാർഡിൽ യുഡിഎഫിന് ജയം.

പ്രതിപക്ഷമില്ലാതെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്ത് ആണ് ഐക്കരനാട്

എറണാകുളത്തെ മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റം

എവിടെയും LDF ന് ലീഡ് ഇല്ല

തൃപ്പുണിത്തുറയിൽ NDA മുന്നിൽ

ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി

പാലക്കാട് നഗരസഭ യില്‍ വീണ്ടും ബിജെപി സിറ്റിംഗ് സീറ്റ് പോയി. 5 വെണ്ണക്കര സെന്‍ട്രല്‍ യുഡിഎഫ് പിടിച്ചെടുത്തു. സാജോ ജോണ്‍ ആണ് വിജയിച്ചത്. ബിജെപിക്ക് നഷ്ടപ്പെടുന്നത് നാലാമത്തെ സിറ്റിംഗ് വാര്‍ഡ്

എറണാകുളത്ത് ഒറ്റ നഗരസഭകളിൽ പോലും എൽഡിഎഫ് ലീഡ് ഇല്ല

തൃപ്പൂണിത്തറയിൽ എൻഡിഎ ലീഡ്, മറ്റെല്ലായിടത്തും യുഡിഎഫ് മുന്നിൽ നിൽക്കുന്നു

പാലക്കാട്‌ നഗരസഭയിൽ യുഡിഎഫ് ലീഡ്

ഇടുക്കി ജില്ലയിൽ അക്കൗണ്ട് തുറന്ന് ട്വൻ്റി-20

മണക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ വിജയം മാങ്ങാ ചിഹ്നത്തിൽ മത്സരിച്ച ജെസ്സി ജോണിയാണ് വിജയിച്ചത്

തൃശ്ശൂർ കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് യുഡിഎഫ്

31 ഡിവിഷനുകളിൽ ലീഡ്

LDF 13

NDA 8

IND 3

കണ്ണൂർ കോർപ്പറേഷനിൽ റിജിൽ മാക്കുറ്റിക്ക് ജയം 

മുക്കം നഗരസഭയിൽ എൽഡിഎഫ് മുന്നിൽ

LDF -5,

UDF - 4

NDA - 1

കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് മുന്നേറ്റം

UDF- 9

LDF - 3

NDA - 2

ശബരിമല വാർഡിൽ ബിജെപി തോറ്റു, എൽഡിഎഫ് - യുഡിഎഫ് ഒപ്പത്തിനൊപ്പം

പെരിനാട് പഞ്ചായത്ത് ശബരിമല വാർഡിൽ ബിജെപി സിറ്റിംഗ് സീറ്റിൽ തോറ്റു. എൽഡിഎഫ് - യുഡിഎഫ് ഒപ്പത്തിനൊപ്പമാണ്. നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും.

ഷൊർണൂർ നഗരസഭയിൽ ഭരണം നിലനിർത്തി എൽഡിഎഫ്, 12 വാർഡുകളിൽ ബിജെപി

ഷൊർണൂർ നഗരസഭയിൽ 35 വാർഡുകളിൽ 17 ഇടത്ത് എൽഡിഎഫ്. 12 വാർഡുകളിൽ ജയിച്ച് ബിജെപി. നാല് സീറ്റുകളിലേക്ക് ഒതുങ്ങി കോൺഗ്രസ്.

കോട്ടയം നഗരസഭയിലേക്ക് മത്സരിച്ച ലതിക സുഭാഷ് തോറ്റു

പി.വി. അൻവറിന്റെ എടവണ്ണ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്

എടവണ്ണ ഗ്രാമപഞ്ചായത്തിൽ 15 സീറ്റ് എണ്ണിയപ്പോൾ 13 ലും UDF വിജയിച്ചു

തൃക്കാക്കര നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥികളായ ദമ്പതികൾക്ക് ജയം

എൽഡിഎഫ് സ്ഥാനാർഥികളായി സി.എ. നിഷാദ്, ഭാര്യ റസിയ നിഷാദ് എന്നിവരാണ് വിജയം നേടിയത്. നഗരസഭയിലെ 5 -ാം ഡിവിഷനായ കരുണാലയം വാർഡിൽ നിഷാദും, കൊല്ലംകുടിമുഗൾ വാർഡിൽ 34-ാം വാർഡിൽ റസിയ നിഷാദുമാണ് മത്സരിച്ചത്.

വയനാട് ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് തരംഗം

UDF 16

LDF 5

പറവൂർ നഗരസഭയിൽ ആർക്കും ശക്തമായ ഭൂരിപക്ഷമില്ല അതീവ നിർണായകം

പ്രതിപക്ഷ നേതാവിന്റെ വാർഡിൽ ഇത്തവണയും ബിജെപിക്ക് ജയം

കേസരി വാർഡിൽ NDA യുടെ ആശ മുരളി 19 വോട്ടിനു ജയിച്ചു.

കോൺഗ്രസിന്റെ രാജേഷ് പൂക്കാടനെയാണ് തോൽപ്പിച്ചത്

ഫാത്തിമ തെഹ്‌ലിയക്ക് വിജയം 

കുറ്റിച്ചിറ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കറ്റ് ഫാത്തിമ തെഹ്‌ലിയ വിജയിച്ചു

തിരുവനന്തപുരം ഗ്രാമപഞ്ചായത്തിൽ എൻഡിഎ കുതിച്ചുചാട്ടം

ബാലരാമപുരം, കല്ലിയൂർ, കൊല്ലയിൽ, മണമ്പൂർ, വെള്ളനാട്, വിളവൂർക്കൽ ഗ്രാമപഞ്ചായത്തുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. ഗ്രാമപഞ്ചായത്തുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു

പാലായിൽ സ്വതന്ത്രർ തീരുമാനിക്കും

LDF -12

UDF-10

സ്വതന്ത്രർ - 4

പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേർ സ്വതന്ത്രരായി ജയിച്ചു.

ഈ മൂന്ന് വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല.

പത്തൊമ്പതാം വാർഡിൽ യുഡിഎഫ് വിമത മായാ രാഹുൽ ജയിച്ചു

രാഹുൽ മാങ്കൂട്ടത്തിൻ്റെ വീട് നിൽക്കുന്ന വാർഡിൽ LDF ജയിച്ചു

മുഖദാറിൽ ചരിത്ര വിജയം 

കോഴിക്കോട് കോർപ്പറേഷനിലേക്ക് മുഖദാർ വാർഡിൽ നിന്നും മത്സരിച്ച TPM ജിഷാൻ - (3008) വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ്.

മുഖദാർ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.

കൊല്ലം കോർപ്പറേഷനിൽ മേയർ ഹണി ബഞ്ചമിൻ പരാജയപ്പെട്ടു

വടക്കുംഭാഗത്ത് യു ഡി എഫ് സ്ഥാനാർത്ഥി ജോസഫ് കുരുവിള വിജയിച്ചു.

മുൻ മേയർ രാജേന്ദ്ര ബാബുവും പിന്നിൽ

കണ്ണൂർ കോർപ്പറേഷനെ തുളിച്ചേരി വാർഡിൽ ബിജെപി

കണ്ണൂർ കോർപ്പറേഷനെ തുളിച്ചേരി വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു

ബിജെപി സ്ഥാനാർഥി മജേഷ് ആണ് വിജയിച്ചത്

50 വോട്ടിനാണ് വിജയം

നിലമ്പൂർ തിരിച്ചു പിടിച്ച് UDF

ആകെ 36 വാർഡുകളിൽ 23 സീറ്റുകൾ എണ്ണിയപ്പോൾ 19 ഉം UDF ന്

3 LDF

1 NDA

കോതമംഗലം നഗരസഭയിൽ BJP അക്കൗണ്ട് തുറന്നു

വാർഡ് 20-ൽ BJP സ്ഥാനാർത്ഥി ഗീത ജയകുമാർ വിജയിച്ചു

പാപ്പിനിശ്ശേരി പഞ്ചായത്ത് ആദ്യമായി ബിജെപിക്ക് സീറ്റ്

ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വാർഡ് 7 കീച്ചേരിക്കുന്നിൽ എൻഡിഎ സ്ഥാനാർഥി ജിതേഷ് കോറോത്ത് ജയിച്ചു. സിപിഎമ്മിൽ നിന്ന് വാർഡ് പിടിച്ചു.

കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ

യുഡിഎഫ് 12

എൻഡിഎ - 4

എൽഡിഎഫ് 3

കിഴക്കമ്പലത്ത് UDF മുന്നേറ്റം 

കിഴക്കമ്പലത്ത് UDF മുന്നേറുന്നു. ഫലം പ്രഖ്യാപിച്ച ആറ് വാർഡുകളിൽ 5 ലും UDFന് വിജയം. കാരികുളം വാർഡിൽ 8 വോട്ടിന് T20 സ്ഥാനാർത്ഥിക്ക് ജയം

യുഡിഎഫ് ആധിപത്യം

കോഴിക്കോട് കോര്‍പ്പറേഷനിൽ സി.പി. മുസാഫര്‍ അഹമ്മദ് തോറ്റു

കെ.എസ്. ശബരീനാഥൻ ജയിച്ചു

പാലക്കാട്‌ നഗരസഭ

UDF- 13

NDA - 9

LDF- 7

ബിജെപിക്ക് തിരിച്ചടി

കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ BJPക്ക് ഭരണം നഷ്ടമാവും പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല.

യുഡിഎഫ് - 6

എൽഡിഎഫ് - 5

ബിജെപി - 4

എൻഡിഎ 7 സീറ്റുകളിൽ കഴിഞ്ഞ തവണ ജയിച്ചിരുന്നു

തൃപ്പൂണിത്തറ നഗരസഭയിൽ എൻഡിഎ ലീഡ് തുടരുന്നു

ഇഞ്ചോടിഞ്ച് പോരാട്ടം

എൻഡിഎ 19

എൽഡിഎഫ് 17

UDF 10

കോഴിക്കോട് കോര്‍പ്പറേഷന്‍ നവ്യ ഹരിദാസ് വിജയിച്ചു

കോഴിക്കോട് നഗരസഭ ലീഡ്

ഫറോക്ക് - UDF മുന്നിൽ

കൊടുവള്ളി - UDF മുന്നിൽ

കൊയിലാണ്ടി - LDF മുന്നിൽ

കോഴിക്കോട് - LDF മുന്നിൽ

മുക്കം - LDF മുന്നിൽ

പയ്യോളി - UDF മുന്നിൽ

രാമനാട്ടുകര - UDF മുന്നിൽ

വടകര - LDF മുന്നിൽ

ആലപ്പുഴ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി UDF

UDF 23

LDF 22(ldf സ്വതന്ത്രന് അടക്കം)

NDA 05

OTH 03(sdpi 1, pdp 1)

കോട്ടയത്ത് ഭരണം ഉണ്ടായിരുന്ന 2 പഞ്ചായത്തുകളും ബിജെപിക്ക് നഷ്ടം

പള്ളിക്കത്തോടും മുത്തോലിയും നഷ്ടപ്പെട്ടു

എറണാകുളം ജില്ലാ പഞ്ചായത്ത്

യുഡിഎഫ് - 24, എല്‍ഡിഎഫ് - 2, Oth - 2

കൊല്ലം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ബി ജെ പി അക്കൗണ്ട് തുറന്നു

ബി ജെ പി സ്ഥാനാർത്ഥി നിഖിൽ മനോഹറാണ് ജയിച്ചത്

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗ്ഗീസിന്റെ വാർഡിൽ UDF

കേരള കോൺഗ്രസ് സ്ഥാനാർഥി ജോയ് കാട്ടുപാലം വിജയിച്ചു. കാമാക്ഷി പഞ്ചായത്തിലെ 11 ആം വാർഡിലാണ് UDF ജയം

വയനാട്ടില്‍ നേട്ടം യുഡിഎഫിന്

23 പഞ്ചായത്തുകളില്‍ 17 ഇടത്ത് UDF മുന്നില്‍, 5 ഇടത്ത് LDF

4 ബ്ലോക്ക് പഞ്ചായത്തില്‍ 3 ഇടത്ത് UDF, ജില്ലാപഞ്ചായത്തില്‍ UDF ന് ആധികാരിക മുന്നേറ്റം.

ബത്തേരി നഗരസഭ യുഡിഎഫും കല്‍പ്പറ്റ എല്‍ഡിഎഫും പിടിച്ചെടുത്തു.

മാനന്തവാടി യുഡിഎഫ് നിലനിര്‍ത്തി.

വയനാട്ടില്‍ സ്‌കോര്‍ ചെയ്ത് ബിജെപി

ആദ്യമായി രണ്ടു ഡിവിഷന്‍ പിടിച്ചു.

പഞ്ചായത്തുകളിലും എന്‍ഡിഎക്ക് മുന്നേറ്റം.

ദുരന്തബാധിത വാര്‍ഡുകള്‍ എല്‍ഡിഎഫിന് ഒപ്പം. ചൂരല്‍മല, അട്ടമല വാര്‍ഡുകള്‍ എല്‍ഡിഎഫ് ജയിച്ചു.

മേപ്പാടി പഞ്ചായത്ത് യുഡിഎഫ് നിലനിര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ കോണ്‍ഗ്രസ് വിമതത്തിനു മുന്നില്‍ പതറുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനില്‍ നാലാം സ്ഥാനത്ത്

ഇവിടെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ബിനു ജേക്കബ് മുന്നില്‍

കോട്ടയത്ത് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം

11ൽ ഒമ്പതിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു

രണ്ടിടത്ത് എൽഡിഎഫ്

മണ്ണാർക്കാട് മുൻസിപ്പാലിറ്റി ഭരണം യു ഡി എഫ് നിലനിർത്തി

യു.ഡി എഫ് 17

എൽ ഡി എഫ് 12

ബി ജെ പി 1

കൊല്ലം കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞത് 25 ഡിവിഷനുകളിൽ

യുഡിഎഫ് - 13

എൽഡിഎഫ് - 5

എൻഡിഎ - 7

കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

ആലപ്പുഴ നഗരസഭയിൽ കാലിടറി LDF

മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ ഇടങ്ങളിൽ LDF മൂന്നാമത്

ചേർത്തലയിൽ മാത്രം ലീഡ് ചെയ്യുന്നു

അഞ്ച് നഗരസഭകളിൽ UDF ലീഡിങ്

സത്യം ജയിച്ചു, ജനാധിപത്യം വിജയിച്ചു: വൈഷ്ണ സുരേഷ്

സത്യവും ജനാധിപത്യവും വിജയിച്ചെന്ന് വൈഷ്ണ സുരേഷ്. 25 വര്‍ഷമായി എല്‍ഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡാണ്. കൂടെ നിന്ന പ്രവര്‍ത്തകര്‍ക്ക് നന്ദി

തലശ്ശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ വിജയിച്ചു

ഒറ്റ വോട്ടിന് യുഡിഎഫിന് ഭരണം നഷ്ടം 

വാണിമേൽ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥി ഒരു വോട്ടിന് വിജയിച്ചു. ഇതോടെ UDFന് പഞ്ചായത്ത് ഭരണം നഷ്ടമായി

കിഴക്കമ്പലത്ത് ട്വൻ്റി-20 ക്ക് തിരിച്ചടി

കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മിനി വി.സി പരാജയപ്പെട്ടു. ചൂരക്കോട് വെസ്റ്റ്‌ ഒമ്പതാം വാർഡിലെ T20 സ്ഥാനാർഥിയായിരുന്നു. കിഴക്കമ്പലത്ത് യുഡിഎഫ് മുന്നേറ്റം തുടരുന്നു. ഫലം പ്രഖ്യാപിച്ച 9 വാർഡുകളിൽ 6 ലും യുഡിഎഫ് വിജയം. ട്വൻ്റി-20 3 ൽ ഒതുങ്ങി

ശബരിമല വാര്‍ഡില്‍ എല്‍ഡിഎഫ്

നറുക്കെടുപ്പിലൂടെ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. ബിജെപിയുടെ സിറ്റിങ് വാര്‍ഡ് ആയിരുന്നു

എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ

UDF 50

LDF15

OTH 4

NDA 0

ചെങ്ങന്നൂർ നഗരസഭ UDF നിലനിർത്തി

UDF-13

LDF-05

NDA-06

OTH-03

ചെങ്ങന്നൂർ നഗരസഭയിൽ മൂന്നാമതായി LDF

കോഴിക്കോട് കോര്‍പ്പറേഷന്‍ വിജയികള്‍

വാര്‍ഡ് 01: എലത്തൂര്‍ ലത കളങ്കോളി (UDF) 2308 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 02: ചെട്ടിക്കുളം ഇ സുനില്‍കുമാര്‍ (LDF) 2049 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 04: പുത്തൂര്‍ ആമിറ സിറാജ് (LDF) 1943 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 05: മൊകവൂര്‍ എസ് എം തുഷാര (others) 1807 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 06: കുണ്ടുപറമ്പ് ഷിംജിത്ത് ടി എസ് (LDF) 2379 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 07: കരുവിശ്ശേരി എം എം ലത (LDF) 2223 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 26: പറയഞ്ചേരി പ്രതിഭ രാജീവ് (LDF) 1514 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 30: കൊമ്മേരി കവിത അരുണ്‍ (others) 2822 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 31: കുറ്റിയില്‍ താഴം സുജാത കൂടത്തിങ്കല്‍ (LDF) 1292 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 32: മേത്തോട്ട് താഴം എം പി വിനീത (LDF) 1387 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 55: പയ്യാനക്കല്‍ മണ്ണടത്ത് പറമ്പ് സൈബുന്നീസ (UDF) 1695 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 56: നാഡി നഗര്‍ ഫസ്‌ന ഷംസുദ്ദീന്‍ (UDF) 2223 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 57: ചക്കുംകടവ് സ്മിത ഷല്‍ജി (UDF) 2429 വോട്ടുകള്‍ നേടി വിജയിച്ചു.

വാര്‍ഡ് 58: മുഖദാര്‍ ടി പി എം ജി ഷാന്‍ (UDF) 5565 വോട്ടുകള്‍ നേടി വിജയിച്ചു.

കുറ്റിച്ചിറ (വാര്‍ഡ് 59): അഡ്വ. ഫാത്തിമ തഹലീയ (UDF) 3740 വോട്ടുകള്‍ നേടി വിജയിച്ചു.

എറണാകുളം ജില്ലയില്‍ യുഡിഎഫ് ആധിപത്യം

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് ലീഡ് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍. കോര്‍പ്പറേഷനിലും UDF

ഗ്രാമ പഞ്ചായത്തുകള്‍

UDF 50

LDF 15

NDA 0

OTH 4

ബ്ലോക്ക് പഞ്ചായത്തുകള്‍

UDF 11

LDF 1

NDA 0

OTH 0

മുനിസിപ്പാലിറ്റികള്‍

UDF 12

NDA 1

LDF 0

ജില്ലാപഞ്ചായത്ത്

UDF 23

LDF 3

NDA 0

OTH 2

ഇടത് കോട്ടയായ കൈനകരി പഞ്ചായത്തിൽ കാലിടറി LDF

പഞ്ചായത്ത്‌ രൂപീകരിച്ച് 49 വർഷമായി LDF ഭരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി UDF ലീഡ്

UDF- 07

LDF- 06

OTH- 02

പാലക്കാട് അകത്തേത്തറ പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് ഭരണം

38 വർഷമായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ബിജെപി പിടിച്ചെടുത്തത്

തൃശൂർ കോർപ്പറേഷൻ

LDF 13

UDF 34

NDA 8

IND 2 ( കോൺഗ്രസ് വിമതർ )

കോട്ടപ്പുറം ഡിവിഷനിൽ ബിജെപിക്ക് ടോസിലൂടെ ജയം

തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പരാജയപ്പെട്ടു ( കോൺഗ്രസ് സ്ഥാനാർത്ഥി )

എറണാകുളത്ത് യുഡിഎഫ് തേരോട്ടം

നഗരസഭകളിൽ എൽഡിഎഫ് പൂജ്യം

11 ഇടത്ത് യുഡിഎഫ്

ഒരിടത്ത് NDA

ബ്ലോക്ക് പഞ്ചായത്തുകളിലും LDF പൂജ്യം

യുഡിഎഫ് 13,

ട്വൻ്റി ട്വൻ്റി ഒരിടത്ത്

വേങ്ങൂർ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു

വേങ്ങൂർ പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ആകെ 16 സീറ്റിൽ യുഡിഎഫ് -12, എൽഡിഎഫ്- 3 സ്വതന്ത്രൻ -ഒന്ന്

ബി ജെ പി യ്ക്ക് വോട്ട് നല്‍കിയ എല്ലാവര്‍ക്കും നന്ദി: ആര്‍ ശ്രീലേഖ

മേയര്‍ ആകുമോ എന്ന കാര്യം പാര്‍ട്ടി പ്രസിഡന്റ് തീരുമാനിക്കും. ജനങ്ങള്‍ മാറി ചിന്തിച്ചുവെന്നും ആര്‍. ശീലേഖ

പാലാ മുത്തോലി പഞ്ചായത്ത് ബിജെപിയിൽ എൽഡിഎഫ് തിരിച്ചുപിടിച്ചു

കേരള കോൺ (എം) ന് ഒറ്റയ്ക്ക് ഭൂരിപക്ഷം.

കേരള കോൺഗ്രസ്‌ (എം) - 8

സിപിഐഎം - 3

ബി ജെ പി - 2

യു ഡി എഫ് - 1

ട്വന്റി-20 ഭരിച്ച മഴുവന്നൂർ പഞ്ചായത്ത് തിരിച്ചുപിടിച്ച് യുഡിഎഫ്

UDF 9 സീറ്റ്

ട്വന്റി-20  6 സീറ്റ്

LDF 5 സീറ്റ്

NDA 1 സീറ്റ്

പാനൂർ നഗരസഭ നിലനിർത്തി യുഡിഎഫ്

യു ഡി എഫ് 23

എൽ ഡി എഫ് 14

എൻ ഡി എ 3

സ്വതന്ത്രൻ 1

പത്തനംതിട്ട ജില്ല ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം

എട്ടിൽ ഏഴിടത്തും യുഡിഎഫ് മുന്നിൽ

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇതുവരെ ജയിച്ചവര്‍

വാര്‍ഡ് നമ്പര്‍, പേര്, വിജയി, പാര്‍ട്ടി, വോട്ട് ക്രമത്തില്‍

01: എലത്തൂര്‍: ലത കളങ്കോളി (UDF) 2308

02 ചെട്ടിക്കുളം: ഇ. സുനില്‍കുമാര്‍ (LDF) 2049

03 എരഞ്ഞിക്കല്‍: ബിപി മനോജ് (LDF) 1988

04 പുത്തൂര്‍: ആമിറ സിറാജ് (LDF) 1943

05 മൊകവൂര്‍: എസ് എം തുഷാര (others) 1807

06 കുണ്ടുപറമ്പ്: ഷിംജിത്ത് ടി എസ് (LDF) 2379

07 കരുവിശ്ശേരി: എം എം ലത (LDF) 2223

08 മലാപ്പറമ്പ്: കെ സി ശോഭിത (UDF) 1844

09 തടമ്പാട്ടുതാഴം: ഒതയമംഗലത്ത് സദാശിവന്‍ (LDF) 1837

26 പറയഞ്ചേരി: പ്രതിഭ രാജീവ് (LDF) 1514

27 പുതിയറ: ബിന്ദു ഉദയകുമാര്‍ (NDA) 952

28 കുതിരവട്ടം: ഇന്ദിരാ കൃഷ്ണന്‍ (NDA) 2240

29 പൊറ്റമ്മല്‍: ടി രനീഷ് (NDA) 1425

30 കൊമ്മേരി: കവിത അരുണ്‍ (others) 2822

31 കുറ്റിയില്‍ താഴം: സുജാത കൂടത്തിങ്കല്‍ (LDF) 1292

32 മേത്തോട്ട് താഴം: എം പി വിനീത (LDF) 1387

33 പൊക്കുന്ന്: എന്‍ എം ഷിംന (LDF) 2294

34 കിണാശ്ശേരി: സക്കീര്‍ കിണാശ്ശേരി (UDF) 3665

51 നടുവട്ടം: കൊല്ലരത്ത് സുരേശന്‍ (LDF) 1976

52 നടുവട്ടം ഈസ്റ്റ്: തസ്ലീന കെ പി (LDF) 2227

53 അരക്കിണര്‍: പി പി ബീരാന്‍ കോയ (LDF) 2465

54 മാത്തോട്ടം: ഇ. അനിതകുമാരി (LDF) 2420

55 പയ്യാനക്കല്‍: മണ്ണടത്ത് പറമ്പ് സൈബുന്നീസ (UDF) 1695

56 നാഡി നഗര്‍: ഫസ്ന ഷംസുദ്ദീന്‍ (UDF) 2223

57 ചക്കുംകടവ്: സ്മിത ഷല്‍ജി (UDF) 2429

58 മുഖദാര്‍: ടി പി എം ജി ഷാന്‍ (UDF) 5565

59 കുറ്റിച്ചിറ: അഡ്വ. ഫാത്തിമ തഹലീയ (UDF) 3740

60 ചാലപ്പുറം: അനില്‍കുമാര്‍ കെ പി (NDA) 734

61 പാളയം: അഡ്വ. സാറ ജാഫര്‍ (LDF) 1273

62 മാവൂര്‍ റോഡ്: ശ്രീജ സി നായര്‍ (NDA) 733

63 മൂന്നാലിങ്കല്‍: സഫറി വെള്ളയില്‍ (UDF) 1351

കോഴിക്കോട്

ഗ്രാമപഞ്ചായത്ത്

LDF 34

UDF 31

ബ്ലോക്ക്‌

LDF 6

UDF 4

മുൻസിപ്പാലിറ്റി

LDF 3

UDF 4

ജില്ലാ പഞ്ചായത്ത്‌

LDF 14

UDF 13

OTH 1

വയനാട്ടിൽ ആദ്യമായി അക്കൗണ്ട് തുറന്ന് എ.എ.പി

മുള്ളൻകൊല്ലി പഞ്ചായത്ത് 16-ാം വാർഡിൽ എഎപിയിലെ സിനി ആൻ്റണി വിജയിച്ചു. 462 വോട്ട് ഭൂരിപക്ഷം

20 വർഷത്തിനുശേഷം യുഡിഎഫ്

പത്തനംതിട്ട മെഴുവേലി പഞ്ചായത്തിൽ 20 വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിൽ.

യുഡിഎഫ് -9

എൽഡിഎഫ് - 5

മുൻ എംഎൽഎ കെ.സി. രാജഗോപാൽ ജയിച്ചിരുന്നു

അനിൽ അക്കരയ്ക്ക് ജയം 

അടാട്ട് പഞ്ചായത്തിൽ അനിൽ അക്കരയ്ക്ക് ജയം. 321 വോട്ട് ഭൂരിപക്ഷം.

LDF 249

മന്ത്രി പി രാജീവിന്റെ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയം

കോട്ടയം നഗരസഭ യുഡിഎഫിന്

യുഡിഎഫ് 32

എൽഡിഎഫ് 15

ബിജെപി 6

വടകര നഗരസഭയിൽ ആർഎംപി അക്കൗണ്ട് തുറന്നു

വടകര നഗരസഭ കുറുമ്പയിൽ വാർഡിൽ ശരണ്യ വാഴയിൽ എൽഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്തു. 105 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

തൃപ്പൂണിത്തുറ നഗരസഭ പിടിച്ച് എൻഡിഎ

കൊല്ലം കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

കോർപ്പറേഷനിൽ ഫലമറിഞ്ഞ 35 ഡിവിഷനുകൾ 

യുഡിഎഫ് - 17

എൽഡിഎഫ് - 8

എൻഡിഎ - 9

എസ് ഡി പി ഐ - 1

കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

സിപിഐഎം ജില്ലാ കമ്മറ്റി അംഗം ജി ഉണ്ണികൃഷ്ണൻ തോറ്റു

ആലപ്പുഴ നീലംപേരൂർ പഞ്ചായത്തിൽ CPIM ജില്ലാ കമ്മറ്റി അംഗം ജി ഉണ്ണികൃഷ്ണൻ തോറ്റു. സിപിഐഎം വിമത സ്ഥാനാർഥി കെ.ജെ. അനീഷ് വിജയിച്ചു

207 വോട്ടിന്റെ ഭൂരിപക്ഷം

ഫ്രഷ് കട്ട് സമരസമിതി നേതാവ് ജയിച്ചു

താമരശ്ശേരി പഞ്ചായത്ത് 1 1 ആം വാര്‍ഡില്‍ ഫ്രഷ് കട്ട് സമരസമിതി നേതാവ് ബാബു കുടുക്കില്‍ വിജയിച്ചു. സംഘര്‍ഷത്തില്‍ പ്രതിചേര്‍ത്തിനാല്‍ ഒളിവിലിരുന്നാണ് ബാബു മത്സരിച്ചത്.

ആലപ്പുഴ നഗരസഭകളിൽ UDF മുന്നേറ്റം

മാവേലിക്കര, ചെങ്ങന്നൂർ നിലനിർത്തി. ആലപ്പുഴ നഗരസഭയിൽ UDF ഏറ്റവും വലിയ ഒറ്റകക്ഷി. ഹരിപ്പാട്, കായംകുളം നഗരസഭകളിൽ UDF ലീഡ് ചെയ്യുന്നു. ചേർത്തല നഗരസഭ നിലനിർത്തി. എൽഡിഎഫ് മാവേലിക്കരയിലും ചെങ്ങന്നൂരും. NDA രണ്ടാമത്.

തൃപ്പൂണിത്തുറയിൽ NDA

NDA 21

LDF 20

UDF 12

മൂവാറ്റുപുഴ നഗരസഭയിൽ UDF

UDF 17

LDF 7

NDA 1

ആലുവ നഗരസഭയിൽ UDF

UDF 16

LDF 2

NDA 4

OTH 4

അങ്കമാലി നഗരസഭയിൽ UDF

Udf 12

LDF 9

NDA 2

OTH 8

ഏലൂർ നഗരസഭയിൽ UDF

UDF 11

LDF 7

NDA 5

OTH 9

കളമശ്ശേരി നഗരസഭയിൽ UDF നു മിന്നും ജയം

UDF 28

LDF 11

NDA 1

OTH 6

കോതമംഗലം നഗരസഭയിൽ UDF

UDF 20

LDF 4

NDA 1

Oth 8

മൂവാറ്റുപുഴ നഗരസഭയിൽ UDF

UDF 17

LDF 7

NDA 1

OTH 5

നോർത്ത് പറവൂർ നഗരസഭയിൽ UDF

UDF 15

LDF 9

NDA 3

OTH 3

പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫ്

UDF 14

LDF 8

NDA 2

OTH 5

പിറവം നഗരസഭയിൽ യുഡിഎഫിന് ജയം

UDF 21

LDF 1

NDA 1

OTH 5

തൃക്കാക്കരയിൽ യുഡിഎഫ്

UDF 26

LDF 15

NDA 0

OTH 7

മരട് നഗരസഭയിൽ UDF

UDF 18

LDF 6

NDA 0

OTH 6

കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ്

UDF 16

LDF 8

NDA 0

OTH 2

പിസി ജോര്‍ജിന്റെ സഹോദരന്‍ തോറ്റു

ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ചാര്‍ളി ജേക്കബ് തോറ്റു. കരള കോണ്‍ഗ്രസ് എം അംഗം ജെയിംസ് കുന്നേല്‍ ജയിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത്‌ കുമരകം ഡിവിഷൻ പിടിച്ച് യുഡിഫ്

സിപിഐഎം കോട്ടയായ കുമരകത്തെ തോൽവി തിരിച്ചടി. കോൺഗ്രസിലെ പി കെ വൈശാഖ് കുമരകത്ത് ജയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ അതിരമ്പുഴ ഡിവിഷനിൽ യുഡിഫിന് തോൽവി. കേരള കോൺഗ്രസുകൾ തമ്മിൽ മത്സരിച്ച ഡിവിഷൻ ആയിരുന്നു. യുഡിഫ് പാളയത്തിലെ ജിം അലക്സിനെ മറുകണ്ടം ചാടിച്ചാണ് കേരള കോൺഗ്രസ്‌ എം സ്ഥാനാർഥി ആക്കിയത്

അമ്പമ്പോ .... അമ്പത്

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് 50 സീറ്റ്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം അകലെ

തലശ്ശേരി നഗരസഭയിൽ നില മെച്ചപ്പെടുത്തി യുഡിഎഫ്

ബിജെപി മൂന്നാം സ്ഥാനത്ത്. നിലവിൽ ബിജെപി പ്രതിപക്ഷത്തുള്ള നഗരസഭയാണ് തലശ്ശേരി നഗരസഭ

LDF 32

UDF 13

NDA 6

വടക്കാഞ്ചേരി നഗരസഭ നിലനിർത്തി LDF

LDF - 22

UDF - 18

NDA - 2

DYFI ജില്ലാ നേതാവ് സിആർ കാർത്തികയും സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷനും തോറ്റു

തിരുവാണിയൂർ പഞ്ചായത്ത് പിടിച്ച് ട്വന്റി- 20

ട്വന്റി- 20 - 9

യുഡിഎഫ് - 4

എൽഡിഎഫ്- 4

എൻസിപി -1

വർഷങ്ങളായി എൽഡിഎഫ് ഭരിച്ച പഞ്ചായത്താണ് തിരുവാണിയൂർ

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടി: രമേശ് ചെന്നിത്തല

കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് പരിപൂര്‍ണ്ണ പിന്തുണ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയായി വിജയത്തെ കാണുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നിലപടാണ് യുഡിഎഫ് വിജയത്തിന്റെ കാരണം.

കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന് തിരിച്ചടി

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍എഡിഎഫ് ഏറ്റവും വലിയ കക്ഷിയില്‍ ഒതുങ്ങും. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍മാത്രം ഭരിക്കാന്‍ സാധ്യത. തകര്‍ന്നത് 46 വര്‍ഷത്തെ കുത്തക

കോഴിക്കോട് ബാലുശ്ശേരി പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു

50 വർഷത്തെ എൽഡിഎഫിന്റെ കോട്ടയാണ് യുഡിഎഫ് തകർത്തത്

പന്തളം ഇടതിന്

പന്തളത്ത് ബിജെപിക്ക് കനത്ത തിരിച്ചടി. അംഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. നഗരസഭാ ഭരണം എല്‍ഡിഎഫിന്

LDF 14

UDF 11

NDA 9

"2026 ൽ മെസ്സി വന്നില്ലെങ്കിലും യു.ഡി.എഫ് വരും": പി.കെ. ഫിറോസ് 

നഗരസഭകളിൽ UDF തേരോട്ടം

ആലപ്പുഴയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി യുഡിഎഫ് കായംകുളം നഗരസഭ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ നഗരസഭകൾ നിലനിർത്തി. കാലിടറി എൽഡിഎഫ് ചേർത്തല നഗരസഭ മാത്രം നിലനിർത്തി. എൻഡിഎ ചെങ്ങന്നൂർ, മാവേലിക്കര നഗരസഭകളിൽ രണ്ടാമത്

ആനുകൂല്യങ്ങൾ കൈപറ്റി ജനങ്ങൾ പണി തന്നുവെന്ന് എംഎം മണി 

പടന്ന പിടിച്ച് എൽഡിഎഫ് 

കാസർകോട് പടന്ന പഞ്ചായത്ത് 10 വർഷത്തിന് ശേഷം യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചു പിടിച്ചു.

എറണാകുളം ജില്ലാ പഞ്ചായത്ത്

യുഡിഎഫ് 25

എൽഡിഎഫ് 3

എൻഡിഎ 0

തൃപ്പൂണിത്തുറയിൽ NDA ഏറ്റവും വലിയ ഒറ്റ കക്ഷി

NDA 21

LDF 20

UDF 12

ആകെ- 53

മൂവാറ്റുപുഴ നഗരസഭയിൽ UDF ജയം

UDF 17

LDF 7

NDA 1

OTH- 5 ആകെ- 30

ആലുവ നഗരസഭയിൽ UDF ജയം

UDF 16

LDF 2

NDA 4

OTH 4

ആകെ- 26

അങ്കമാലിയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

UDF 12

LDF 9

NDA 2

OTH 8

ആകെ- 31

ഏലൂർ നഗരസഭയിൽ LDF ജയം

LDF 15 ( 7+ 8 സ്വതന്ത്രർ)

UDF- 11

NDA 5

OTH 1

ആകെ- 32

കളമശ്ശേരി നഗരസഭയിൽ UDF ന് മിന്നും ജയം

UDF 28

LDF 11

NDA 1

OTH 6

ആകെ- 46

കോതമംഗലം നഗരസഭയിൽ UDF ജയം

UDF 20

LDF 4

NDA 1

Oth 8

ആകെ- 33

നോർത്ത് പറവൂർ നഗരസഭയിൽ UDF

UDF 15

LDF 9

NDA 3

OTH 3

ആകെ 30

പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫ്

UDF 14

LDF 8

NDA 2

OTH 5

ആകെ- 29

പിറവം നഗരസഭയിൽ യുഡിഎഫിന് ജയം

UDF 21

LDF 1

NDA 1

OTH 5

ആകെ 28

തൃക്കാക്കരയിൽ യുഡിഎഫിന് ജയം

UDF 26

LDF 15

NDA 0

OTH 7

ആകെ 48

മരട് നഗരസഭയിൽ UDF

UDF 19

LDF 7

NDA 0

OTH 9

ആകെ 35

കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ്

UDF 16

LDF 8

NDA 0

OTH 2

ആകെ 26

എൽഡിഎഫ് - ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റം

കാസർഗോഡ് നീലേശ്വരത്ത് എൽ ഡി എഫ് - ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റം.

ബിജെപി സ്ഥാനാർത്ഥിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം

എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം. ഇരു മുന്നണികള്‍ക്കും 11 സീറ്റ് വീതം. സിപി ഐഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പഞ്ചായത്താണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ്. കടമ്പുര്‍ പഞ്ചായത്ത് എല്‍ ഡി എഫ് പിടിച്ചെടുത്തു.

എറണാകുളം ജില്ല പുതിയ കണക്ക്

ഗ്രാമപഞ്ചായത്ത്

UDF 64

LDF 8

NDA 0

OTH 5

TIE 5

ബ്ലോക്ക് പഞ്ചായത്ത്

UDF 12

LDF 1

NDA 0

OTH 0

TIE 1

ജില്ലാ പഞ്ചായത്ത്

UDF 25

LDF 3

OTH 0

NDA 0

കൊല്ലം കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥിക്ക് ജയം

കൊല്ലം കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി എ. കെ. ഹഫീസ് ജയിച്ചു. സിറ്റിങ് വാർഡിൽ എൽഡിഎഫ് മൂന്നാമതാണ്.

വടകര ബ്ലോക്ക്‌ പഞ്ചായത്തിൽ ഇരു മുന്നണികൾക്കും തുല്യ കക്ഷിനില

LDF 7

UDF 7

എൽഡിഎഫ് 8, യുഡിഎഫ് 5 ഇങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില.

പേരാമ്പ്രയിൽ UDF തരംഗം

പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ എന്നിവിടങ്ങളിൽ അട്ടിമറി വിജയം. പേരാമ്പ്ര ബ്ലോക്കിലും യുഡിഎഫ് വിജയിച്ചു. ചങ്ങരോത്ത്, തുറയൂർ പഞ്ചായത്തുകളിലും വിജയം. എൽഡിഎഫ് കൺവീനറുടെ മണ്ഡലമാണ് പേരാമ്പ്ര.

കാസർഗോഡ് ജില്ല പുതിയ കണക്ക്

ജില്ലാ പഞ്ചായത്ത് ഫലം

എൽഡിഎഫ് 9

യുഡിഎഫ് 8

എൻഡിഎ 1

പുതുതായി രൂപീകരിച്ച ബേക്കൽ എൽഡിഎഫിന്

മുൻസിപ്പാലിറ്റി ഫലം

എൽഡിഎഫ് 2(കാഞ്ഞങ്ങാട്, നീലേശ്വരം)

യുഡിഎഫ് 1(കാസർകോട്)

ബ്ലോക്ക് പഞ്ചായത്ത് ഫലം

എൽഡിഎഫ് 4

യുഡിഎഫ് 2

ഗ്രാമപഞ്ചായത്തുകൾ

ലീഡ്

എൽഡിഎഫ് 13

യുഡിഎഫ് 15

എൻഡിഎ 5

വിജയത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

എല്ലാ അക്രമങ്ങളെയും അതിജീവിച്ചു കൊണ്ടാണ് യുഡിഎഫ് വിജയം. ഐക്യ ജനാധിപത്യ മുന്നണി ചരിത്ര വിജയത്തിലേക്ക് കുതിച്ചു. ചിട്ടയായ ത്യാഗപൂർണ്ണ പ്രവർത്തനത്തിന്റെ ഫലമാണിത്.

കണ്ണൂർ ഒഴിച്ച് എല്ലാ കോർപ്പറേഷനിലും എൽഡിഎഫ് ഭരണമായിരുന്നു. കേരള ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഐക്യ ജനാധിപത്യമുന്നണിക്ക് മുൻതൂക്കം. എല്ലായിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷം. സർക്കാറിന്റെ ധാർഷ്ട്യം ധൂർത്ത് ർത്ത് അഴിമതി അക്രമം ആവർത്തിക്കുകയായിരുന്നു. ശബരിമല സ്വർണകൊള്ളയിൽ സർക്കാറിന്റെ വികൃതമായ മുഖം പുറത്തുവന്നു. അത് പുറത്തു കൊണ്ടുവരാൻ കോൺഗ്രസിന് സാധിച്ചു. സർക്കാറിന്റെ ഭരണ പരാജയങ്ങൾ ചർച്ചയായി. ജനകീയ വിഷയങ്ങൾ സർക്കാറിന് തിരിച്ചടിയായി. അതിന്റെ കൂടെയാണ് ശബരിമല സ്വർണ്ണക്കൊള്ളയും ഉയർന്നുവന്നത്.

ഇനിയും ശബരിമലയിൽ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. പന്തളത്ത് ഒക്കെ ഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ശക്തി വർദ്ധിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആദ്യമേ ഉണ്ടായി.

വടക്കാഞ്ചേരി നഗരസഭ നിലനിർത്തി എൽഡിഎഫ്

എൽഡിഎഫ് - 22

യുഡിഎഫ് - 18

എൻഡിഎ - 2

ഡിവൈഎഫ്ഐ ജില്ലാ നേതാവ് സി.ആർ. കാർത്തികയും, സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷനും തോറ്റു.

പുനലൂർ നഗരസഭയിൽ ഭരണം നിലനിർത്തി എൽഡിഎഫ്

ആകെ 36 വാർഡ്

എൽഡിഎഫ്- 21

യുഡിഎഫ്- 14

ബിജെപി- 1

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 9 വോട്ടുകൾ

അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് നാരായണൻ നായർ മത്സരിച്ചത്. 89 വയസ്സ് ആയിരുന്നു പ്രായം

കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഫലം

എൽഡിഎഫ് 9

യുഡിഎഫ് 8

എൻഡിഎ 1

പുതുതായി രൂപീകരിച്ച ബേക്കൽ എൽഡിഎഫിന്

മുൻസിപ്പാലിറ്റി ഫലം

എൽഡിഎഫ് 2(കാഞ്ഞങ്ങാട്, നീലേശ്വരം)

യുഡിഎഫ് 1(കാസർഗോഡ്)

ബ്ലോക്ക് പഞ്ചായത്ത് ഫലം

എൽഡിഎഫ് 4

യുഡിഎഫ് 2

ഗ്രാമപഞ്ചായത്തുകൾ ലീഡ്

എൽഡിഎഫ് 13

യുഡിഎഫ് 15

എൻഡിഎ 5

രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുൻ എം എൽ എ ഇ എം അഗസ്തി

വടക്കാഞ്ചേരി നഗരസഭ നിലനിർത്തി LDF

LDF - 22

UDF - 18

NDA - 2

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. അന്തിമ കണക്ക്

എല്‍ഡിഎഫ്- 29

യുഡിഎഫ്- 19

എന്‍ഡിഎ- 50

സ്വതന്ത്രര്‍- 2

ഞങ്ങള്‍ സമര്‍പ്പിച്ച കുറ്റപത്രം ജനം ചര്‍ച്ച ചെയ്തു: വി.ഡി. സതീശന്‍

യുഡിഎഫിന്റേത് ഉജ്വല വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ വിഭാഗം ജനങ്ങളോടും കടപ്പാടുണ്ട്. ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. ഞങ്ങള്‍ സമര്‍പ്പിച്ച കുറ്റപത്രം ജനം ചര്‍ച്ച ചെയ്തു. ഞങ്ങള്‍ സമര്‍പ്പിച്ച കുറ്റപത്രം ജനം ചര്‍ച്ച ചെയ്തുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

തോൽവിക്ക് പിന്നാലെ സിപിഐഎമ്മില്‍ തമ്മിലടി; ആര്യ രാജേന്ദ്രനെതിരെ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു

വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ ഭരണം തുലാസില്‍

എറണാകുളം ബ്ലോക്ക് പഞ്ചായത്തില്‍ - 14 ല്‍ 12 ഇടത്ത് UDF

ഒരിടത്ത് ( വൈപ്പിന്‍ ) LDF

വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 5 വിധം സീറ്റ് ലഭിച്ചു

20-20ക്ക് 4 സീറ്റുകള്‍ ലഭിച്ചു

എന്തിന് ഈ പുറത്താക്കല്‍?

കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മങ്കൂട്ടത്തില്‍ എം എല്‍ എ യുടെ ഓഫീസില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍. പ്രശോബ്, മോഹന്‍ ബാബു, വിപിന്‍ എന്നി സ്ഥാനാര്‍ഥികളാണ് എം എല്‍ എ ഓഫീസില്‍ എത്തിയത്.

ഈ സർക്കാരിന് തുടരാൻ ഒരു അർഹതയുമില്ല: കെ. സുധാകരൻ

ജനവിരുദ്ധ സർക്കാരിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ. സുധാകരൻ. ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെ ഇല്ലാതാക്കാമെന്ന സിപിഐഎം ശ്രമത്തിനേറ്റ തിരിച്ചടി. യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങൾ പിന്തുണ നൽകി. മാന്യതയുണ്ടെങ്കിൽ പിണറായി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും കെ. സുധാകരൻ പറഞ്ഞു.

പാലക്കാട് എൽഡിഎഫ്- യുഡിഎഫ് സഖ്യം; കെപിസിസി തീരുമാനമെടുക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ

പാലക്കാട്‌ നഗരസഭയിൽ ബിജെപിയെ മാറ്റി നിർത്തണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വി.കെ. ശ്രീകണ്ഠൻ. എൽഡിഎഫ് ഉൾപ്പെടെയുള്ള കക്ഷികളുമായുള്ള സംഖ്യത്തിൽ തീരുമാനം എടുക്കേണ്ടത് കെപിസിസി. എല്ലാവരും അത് ആലോചിക്കണം. 5 സീറ്റുകൾ നഷ്ടപ്പെട്ടത് ചെറിയ വോട്ടുകൾക്കെന്നും ശ്രീകണ്ഠൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com