കോഴിക്കോട്: കുന്ദമംഗലം പഞ്ചായത്തിൽ ഇത്തവണ എൽഡിഎഫിനും യുഡിഎഫിനും അഭിമാന പോരാട്ടമാണ്. യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത പഞ്ചായത്ത് നിലനിർത്താനാണ് എൽഡിഎഫിൻ്റെ ശ്രമം. കൈ വിട്ടുപോയ കോട്ട തിരിച്ചെത്തിക്കാനുള്ള ശ്രമം യുഡിഎഫ് ക്യാംപുകളിലും സജീവമാക്കിയിട്ടുണ്ട്.
36 വർഷം യുഡിഎഫാണ് പഞ്ചായത്ത് ഭരിച്ചത്. കഴിഞ്ഞ വർഷമാണ് കുന്ദമംഗലം ഇടതിനൊപ്പം ചേർന്നത്. 23 സീറ്റുകളിൽ 11 എണ്ണത്തിൽ എൽഡിഎഫും, ഒൻപത് സീറ്റിൽ യുഡിഎഫും രണ്ട് സീറ്റിൽ ബിജെപിയും, ഒരു സ്വതന്ത്രനും എന്നതാണ് ഇപ്പോഴത്തെ സീറ്റ് നില. വാർഡ് വിഭജനത്തിൻ്റെ ഭാഗമായി ഇത്തവണ 24 വാർഡുകൾ പഞ്ചായത്തിൽ ഉണ്ടാകും.