തദ്ദേശപ്പോരിൻ്റെ ആദ്യഘട്ട കൊട്ടിക്കലാശത്തിനിടെ വിവിധ ജില്ലകളിൽ സംഘർഷം

കളമശേരിയിൽ സംഘർഷത്തിൽ സിപിഐഎം പ്രവർത്തകൻ അബിൻഷാദിന് നെറ്റിയിൽ കത്തി കൊണ്ട് വെട്ടേറ്റു
തദ്ദേശപ്പോരിൻ്റെ ആദ്യഘട്ട കൊട്ടിക്കലാശത്തിനിടെ വിവിധ ജില്ലകളിൽ സംഘർഷം
Source: News Malayalam 24x7
Published on
Updated on

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൻ്റെ കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളിൽ സംഘർഷം. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി.

എറണാകുളത്ത് കളമശേരിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി. മണലിമുക്കിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ സിപിഐഎം പ്രവർത്തകൻ അബിൻഷാദിന് നെറ്റിയിൽ കത്തി കൊണ്ട് വെട്ടേറ്റു. റിസ്വാൻ, അസീസ് എന്നിവർക്കും പരിക്കേറ്റു. ഷുക്കൂർ എന്ന ആളാണ് ആക്രമിച്ചത് എന്ന് പരിക്കേറ്റവർ ആരോപിച്ചു.

തദ്ദേശപ്പോരിൻ്റെ ആദ്യഘട്ട കൊട്ടിക്കലാശത്തിനിടെ വിവിധ ജില്ലകളിൽ സംഘർഷം
തദ്ദേശപ്പോരിൻ്റെ ആദ്യഘട്ട കൊട്ടിക്കലാശം കൊടിയിറങ്ങി; ഇനി നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകൾ

തിരുവനന്തപുരം ചാത്തൻപാറയിൽ കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. യുഡിഎഫ് സ്ഥാനാർഥി നബീലിന്റെ വാഹനം ചാത്തൻപാറയിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിന് നേരെ ആക്രമണവുമായി എത്തുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. മറ്റൊരിടത്ത് വച്ച് തങ്ങൾക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായതെന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും ആരോപിച്ചു. മാരകായുധങ്ങളുമായി എത്തി കോൺഗ്രസ് പ്രവർത്തകർ മർദിച്ചു എന്നാണ് ആരോപണം. ആക്രമണത്തിൽ സ്ഥാനാർഥി നബീൽ ഉൾപ്പെടെ പത്തോളം കോൺഗ്രസ് പ്രവർത്തകർക്കും അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. ഇരു വിഭാഗങ്ങളും പരാതി നൽകിയിട്ടുണ്ട്. കല്ലമ്പലം പൊലീസ് സംഭവത്തിൽ കേസെടുത്തു.

ഇടുക്കി കട്ടപ്പനയിൽ യുഡിഎഫിലെ ഇരു വിഭാഗങ്ങൾ തമ്മിൽ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയിലാണ് സംഘർഷമുണ്ടായത്. യുഡിഎഫ് പ്രവർത്തകരും വോട്ട് തേടിയ വിമതരും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. കോൺഗ്രസ് വാർഡ് പ്രസിഡൻ്റിന് അടക്കം പരിക്കേറ്റു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com