തൃശൂർ: നാടെങ്ങും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. ഓരോ സ്ഥാനാർഥികളും ഓരോ രീതിയിൽ വോട്ട് തേടുന്നു. എന്നാൽ വോട്ടു ചോദിക്കുന്നവരെയെല്ലാം പാട്ട് പാടി കയ്യിലെടുക്കുകയാണ് ചേർപ്പ് ഡിവിഷനിൽ നിന്നും തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി ലോജനൻ അമ്പാട്ട്. പൊതുപ്രവർത്തകനായും കലാകാരനായും ശോഭിക്കുന്ന ലോജനന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ട് വരാം.