സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കൊല്ലം കോൺഗ്രസിൽ കൂട്ടരാജി; ഇരവിപുരം മണ്ഡലം പ്രസിഡൻ്റടക്കം രാജിവച്ചു

കൊല്ലൂർവിള സീറ്റിൽ പ്രവർത്തകർക്കിടയിലെ ഭിന്നതയെ തുടർന്നാണ് രാജി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലാ കോൺഗ്രസിൽ കൂട്ടരാജി. ഇരവിപുരം മണ്ഡലം പ്രസിഡൻ്റ് മണക്കാട് സലീം, എഴുകോൺ മുൻ ഗ്രാമ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് രതീഷ് എന്നിവർ പാർട്ടി വിട്ടു. പാർട്ടി വിട്ട രതീഷ് സിപിഐഎമ്മിൽ ചേർന്നു. കൊല്ലൂർവിള സീറ്റിൽ പ്രവർത്തകർക്കിടയിലെ ഭിന്നതയെ തുടർന്നാണ് രാജി.

സീറ്റ് നിർണയത്തിൽ കെഎസ്‌യുവിനും അതൃപ്തിയുണ്ട്. പിന്നാലെ കൊല്ലം ഡിസിസിക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ് കെഎസ്‌യു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അൻവ‍ർ സുൽഫിക്കറിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കെഎസ് യുവിന് അ‍ർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

പ്രതീകാത്മക ചിത്രം
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിന് അതൃപ്തി; യുവാക്കളെ പരിഗണിക്കുമെന്നത് സർക്കുലറിൽ മാത്രമൊതുങ്ങിയെന്ന് ഒ.ജെ. ജനീഷ്

അതേസമയം സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസും അതൃപ്തി പ്രകടിപ്പിച്ചു. യുവാക്കളെ പരിഗണിക്കുമെന്ന് സർക്കുലറിലുണ്ടായിരുന്നെങ്കിലും നടപ്പായില്ല. 50 ശതമാനം സീറ്റുകൾ ചെറുപ്പക്കാർക്ക് മാറ്റിവയ്ക്കണമെന്നത് എഐസിസി നിലപാടാണ്. നേതൃത്വം ഭൂതകാലം മറക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് കിട്ടാത്തതിൽ മറുകണ്ടം ചാട്ടം, സ്ഥാനാർഥി പ്രഖ്യാപനം കീറാമുട്ടി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com