പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോൺഗ്രസിനെതിരെ പെന്തക്കോസ്ത് സഭ. സ്ഥാനാർഥി നിർണയത്തിൽ ജില്ലയിലെ പ്രമുഖ പെന്തക്കോസ്ത് നേതാക്കളെ കോൺഗ്രസ് വെട്ടിനിരത്തിയെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നും പെന്തക്കോസ്ത് സഭകളുടെ മുന്നറിയിപ്പ്.
സമ്മേളനങ്ങളിൽ വന്ന് പ്രസംഗിച്ച് പോകുന്ന കോൺഗ്രസ് നേതാക്കളുടെ കപട സ്നേഹം തിരിച്ചറിയണമെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തു കാട്ടിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനെതിരെ പെന്തകോസ്ത് വിഭാഗങ്ങൾ വിധിയെഴുതും. പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ സഭാംഗങ്ങളുള്ളത് പെന്തക്കോസ്ത് വിഭാഗത്തിനാണ്. സംസ്ഥാനത്തെ നിരവധി നിയമസഭാ മണ്ഡലങ്ങളിലും തങ്ങൾക്ക് നിർണായക സ്വാധീനമുണ്ടെന്നും യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ദേശീയ പ്രസിഡൻ്റ് പ്രതികരിച്ചു.