തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് കേരളം കാതോർത്ത് കഴിഞ്ഞു. ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അനന്തപുരിയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങളാണ് ന്യൂസ് മലയാളത്തിൻ്റെ പൊളിറ്റിക്കൽ മാസ് എന്ന പരിപാടിയിൽ ചർച്ച ചെയ്യുന്നത്. അനന്തപുരിയുടെ മണ്ണ് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ദിശാ സൂചികയായി മാറുമെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും സ്ഥാനാർഥികളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.