തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ കോൺഗ്രസിന് പിന്നാലെ സ്ഥാനർാഥി പ്രഖ്യാപനവുമായി ബിജെപി. ശാസ്തമംഗലത്ത് മുൻ ഡിജിപി ആർ. ശ്രീലേഖയും, കൊടുങ്ങാനൂരിൽ വി.വി. രാജേഷും മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 67 ഇടങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം നഗരസഭയിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനമാണ് ഇന്നുണ്ടായത്. നഗരസഭയിൽ 35 കൗൺസിലർമാർ ബിജെപിയുടെതായി വന്നു. വികസിത അനന്തപുരി സൃഷ്ടിക്കാൻ ബിജെപി ഇത്തവണ അവസരം ചോദിക്കുന്നുവെന്നും ഏറ്റവും നല്ല നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.