തിരുവനന്തപുരം: വോട്ടർ പട്ടികയിൽ സ്വന്തം വീട്ടു നമ്പറിൽ ഒരു കുടുംബം തന്നെ ആഡ് ആയിട്ടുണ്ട് എന്ന പരാതിയുമായി ശാസ്തമംഗലത്തെ ആംആദ്‌മി സ്ഥാനാർഥി രശ്മി. എസ്. ഞങ്ങൾ ആരും കാണാത്തവരും അറിയാത്തവരുമാണ് ഇപ്പോൾ ഞങ്ങളുടെ പേരിൻ്റെ കൂടെയുള്ള ലിസ്റ്റിൽ ഉള്ളത്. രണ്ടു വലിയച്ഛന്മാരുടെയും ടിസിയിൽ 7 പേരെ അധികം ചേർത്തുവെന്നും, മുൻവശത്തെ ചേച്ചിയുടെ വീട്ടിൽ ഒരാളെ കൂടെ അതെ ടിസിയിൽ ചേർത്തുവെന്നും രശ്മി പരാതിയിൽ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഞാൻ ശാസ്തമംഗലം വാർഡിൽ ആം ആദ്മി സ്ഥാനാർഥി ആയി മത്സരിക്കുകയാണ്. ഇന്ന് വോട്ടേഴ്‌സ് ലിസ്റ്റ് പരിശോദിച്ചപ്പോൾ ആണ് ഇത് ശ്രദ്ധയിൽ പെട്ടത്. ഇതിൽ ഞങ്ങളുടെ വീട്ടിലെ ടിസിയിൽ ഒരു കുടുംബം തന്നെ ആഡ് ആയിട്ടുണ്ട്. ഇവരൊക്കെ ആരാണ് എങ്ങനെ ഞങ്ങളുടെ വീട്ടുനമ്പർ ഇവർക്ക് വന്നു? ഒറ്റ ഷീറ്റിൽ 7 പേര് എങ്ങനെ ഇത്രയും ആൾക്കാർ വന്നു? ഇവിടെ ഞങ്ങൾ ആരും കാണാത്തവർ എങ്ങനെ ഇതിൽ കയറി. മറുപടി പറഞ്ഞെ പറ്റൂ..
രണ്ടു വലിയച്ഛന്മാരുടെയും ടിസിയിൽ 7 പേരെ അധികം ചേർത്ത്, മുൻവശത്തെ ചേച്ചിയുടെ വീട്ടിൽ ഒരാളെ കൂടെ അതെ ടിസിയിൽ ചേർത്തിരിക്കുന്നു. ഇത് ഞങ്ങൾ ഒറ്റ കോമ്പൗണ്ടിലെ അവസ്ഥ ആണ്. ഇവരെ ഒന്നും ഞങ്ങൾ കണ്ടിട്ടോ കെട്ടിട്ടോ ഇല്ല. വളരെ ബുദ്ധിപരമായി വീട്ടുപേർ മാറ്റി, പോരാത്തതിന് വാർഡ് നമ്പർ പുതിയതും പഴയ വീട് നമ്പർ വെച്ചു ആണുനെനിക്കും മകൾക്കകും ലിസ്റ്റ് ഇട്ടിരിക്കുന്നത്. അല്ലെങ്കിൽ ഇവരുടെ ശരിക്കുള്ള റ്റി സി വീടും കൃത്യമായി പറഞ്ഞെ പറ്റൂ അല്ലെങ്കിൽ കൃത്യമായി ഇടണം ലിസ്റ്റ്. ആധാർ കാർഡ് വെച്ചു ഇനി വോട്ട് ചെയ്യിച്ചാൽ മതി അതു ഫിംഗർ പ്രിന്റ് വെരിഫിക്കേഷൻ ചെയ്തിട്ടു മതി ഇനി വോട്ടിംഗ്.