അര്‍ഹമായ മുസ്ലീം പ്രാതിനിധ്യം നല്‍കിയില്ല; വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി സമസ്ത

ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ മൗലവി, സെക്രട്ടറി ദാരിമി വയനാട് എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
അര്‍ഹമായ മുസ്ലീം പ്രാതിനിധ്യം നല്‍കിയില്ല; വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി സമസ്ത
Published on
Updated on

വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി സമസ്ത. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നാണ് വിമര്‍ശനം. മുസ്ലീങ്ങളെ, മതേതര കോണ്‍ഗ്രസ് രണ്ടാംതരം പൗരന്മാരാക്കിയെന്നാണ് എസ്‌വൈഎസ് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്.

ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ മൗലവി, സെക്രട്ടറി ദാരിമി വയനാട് എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ജില്ലാ പഞ്ചായത്തിലേക്ക് മുസ്ലിം വിഭാഗത്തിലുള്ള ആരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ പരിഗണിച്ചത് രണ്ടുപേരെ മാത്രമാണ്. ഷംഷാദ് മരയ്ക്കാര്‍ പുതാടിയിലും വെള്ളമുണ്ടയില്‍ യൂനസുമാണ് മുസ്ലിം പ്രാതിനിധ്യം.

അര്‍ഹമായ മുസ്ലീം പ്രാതിനിധ്യം നല്‍കിയില്ല; വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി സമസ്ത
''ആഹാരം കഴിക്കാനോ ഉറങ്ങാനോ പറ്റുന്നില്ല, ശരീരം പകുതിയായി''; നിസഹായാവസ്ഥ വിവരിക്കുന്ന തിരുമല അനിലിന്റെ ഫോണ്‍ സംഭാഷണം ന്യൂസ് മലയാളത്തിന്

'കോണ്‍ഗ്രസ് എന്ന മതേതര കക്ഷിയെ കാസ വിഴുങ്ങരുത്' എന്ന ക്യാപ്ഷനോടെയാണ് ദാരിമി വയനാട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വയാന്ട ജില്ലയില്‍ മതേതര കോണ്‍ഗ്രസ് രണ്ടാം തരം പൗരന്മാരാക്കിയോ? കോണ്‍ഗ്രസ് പാര്‍ട്ടി ജില്ലയില്‍ പ്രത്യേക മതത്തിന്റെ കയ്യിലോ? എന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്.

അര്‍ഹമായ മുസ്ലീം പ്രാതിനിധ്യം നല്‍കിയില്ല; വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി സമസ്ത
വിവാഹദിനത്തിൽ അപകടത്തിൽപെട്ട് വധുവിന് പരിക്ക്; ആശുപത്രിയിലെത്തി താലികെട്ടി വരൻ

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ മത്സരാര്‍ഥികളുടെ ലിസ്റ്റടക്കം പങ്കുവച്ചുകൊണ്ടാണ് നാസര്‍ മൗലവിയെന്ന ലീഗ് നേതാവിന്റെ പ്രതികരണം. ഈ ലിസ്റ്റുകളില്‍ മുസ്ലീം പ്രാധിനിത്യം ഇല്ലെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com