അരിവാൾ തൊപ്പി, താമര ഷാൾ, കൈപ്പത്തി വിശറി..: ഇവിടെ പാർട്ടിയില്ല; ട്രെൻഡിങ് കൊടിതോരണങ്ങളുണ്ടാക്കുന്ന റഷീദിൻ്റെ വിശേഷങ്ങൾ

74 വയസുള്ള മുഹമ്മദ് റഷീദ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയിട്ട് ഏറെ വർഷങ്ങളായി
റഷീദിൻ്റെ കടയിൽ നിന്നും
റഷീദിൻ്റെ കടയിൽ നിന്നുംSource: News Malayalam 24x7
Published on
Updated on

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ കൊടിതോരണങ്ങൾ സജീവമാവുകയാണ്. വിവിധ പാർട്ടികൾക്കുള്ള ട്രെൻഡിങ് കൊടിതോരണങ്ങളുമായി മുഹമ്മദ് റഷീദും തയ്യാറാണ്. ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽ കൊടിതോരണങ്ങൾ തയ്യാറാക്കുന്ന മുഹമ്മദ് റഷീദിന്റെ വിശേഷങ്ങളിലേക്ക്.

അരിവാൾ തൊപ്പി, താമരഷാൾ, കൈപ്പത്തി വിശറി പക്ഷമേതുമില്ലാതെ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ ഉള്ളതെല്ലാം ഇവിടെ തയ്യാറാണ്. 74 വയസുള്ള മുഹമ്മദ് റഷീദ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയിട്ട് ഏറെ വർഷങ്ങളായി. കഴിഞ്ഞ 15വർഷമായി ഈ രംഗത്ത് ആലപ്പുഴയിൽ സജീവമാണ്. ഭാര്യ ജൂബൈലിയാണ് തയ്യൽ അടക്കമുള്ള ജോലികളിൽ സഹായിക്കുന്നത്.

റഷീദിൻ്റെ കടയിൽ നിന്നും
തദ്ദേശ തർക്കം| അവിശ്വാസ വോട്ടെടുപ്പ്, കൂറുമാറ്റം, ബിജെപി പിന്തുണ; സംഭവബഹുലമായ മുതലമട പഞ്ചായത്ത്; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍

20രൂപ മുതൽ 450വരെയുളള കൊടികളാണ് ഇവിടെ വിൽക്കുന്നത്. തൊപ്പികൾക്ക് 40രൂപ മുതലാണ് വില, വിവിധ തുണി തരത്തിലുള്ള മാലകൾക്ക് 40രൂപ മുതലാണ് വില. മീറ്ററിന് ഏഴ് രൂപവരെയുള്ള തോരണങ്ങളും തെരഞ്ഞെടുപ്പിലെ പ്രധാനികളാണ്. ഓർഡറുകൾ ലഭിച്ചു തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് പൂർണമായും ആയിട്ടില്ലെന്നാണ് മുഹമ്മദ് പറയുന്നത്.

സ്ഥാനാർഥികളുടെ ചിത്രം പതിപ്പിച്ചുള്ള കൊടിതോരങ്ങളും ഇവിടെ ലഭ്യമാണ്. കൊട്ടികലാശത്തിലേക്ക് എത്തുമ്പോൾ സാധനങ്ങൾ കൂടുതലായി വിറ്റ് പോകുമെന്നാണ് ഇവർ പറയുന്നത്.

റഷീദിൻ്റെ കടയിൽ നിന്നും
സീറ്റ് വിഭജനത്തിൽ സിപിഐഎം അവഗണിച്ചു; പല്ലാരിമംഗലം പഞ്ചായത്തിൽ യുഡിഎഫിനെ പിന്തുയ്ക്കാനൊരുങ്ങി സിപിഐ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com