എറണാകുളം: ഓം ഹ്രീം എന്ന് വിളിച്ചാൽ ഓടിയെത്തുന്ന ഒരു സ്ഥാനാർഥിയുണ്ട് എറണാകുളം കൂത്താട്ടുകുളം നഗരസഭയിൽ. നഗരസഭയിലെ 26ാം ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയാണ് മായാ വി. തദ്ദേശ തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിലാണ് മായാ. വി ജനവിധി തേടുന്നത്.