

എസ്എഫ്ഐയുടെ ഉരുക്കു കോട്ടയായ പാലക്കാട് വിക്ടോറിയയിൽ നീലക്കൊടിക്ക് കീഴിൽ അണിനിരന്ന കെഎസ്‌യു പ്രവർത്തകരായ 7 പേർ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുകയാണ്. ഏഴുപേരും നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം വിക്ടോറിയ കോളേജിൽ എത്തി ഒരുമിച്ചു ചേർന്നിരുന്നു.
പല കാലത്ത് കെഎസ്‌യു സംഘടന പ്രവർത്തനം നടത്തിയ ഏഴ് പേരാണ് പാലക്കാട് ജില്ലയിൽ വിവിധ ഇടങ്ങളിൽ മത്സരം രംഗത്തുള്ളത്.അജാസും ആതിരയും ജില്ലാ പഞ്ചായത്തിലേയ്ക്ക്. വിപിൻ പാലക്കാട് നഗരസഭയിലേക്കും ബാദുഷ ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുന്നു .ഗൗജയുo, ഹരികൃഷ്‌ണനും, സ്മിജയും പഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്.
ഏവർക്കും പറയാനുള്ളതും പങ്കുവെക്കാനുള്ളതും വിക്ടോറിയൻ കാലത്തെ ഓർമ്മകൾ.
കൂട്ടത്തിൽ വിപിനാണ് തെരഞ്ഞെടുപ്പുകളിൽ കൂടുതൽ അനുഭവങ്ങൾ. ഇത് മൂന്നാം തവണയാണ് പാലക്കാട് നഗരസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടുവട്ടവും വിജയം വിപിൻ്റെ കൂടെയായിരുന്നു.
പലയിടങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികളെ എല്ലാവരും നേരിൽ കാണുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയും എന്നു തന്നെയാണ് ഇവരുടെ എല്ലാവരുടേയും പ്രതീക്ഷയും.