

തിരുവനന്തപുരം: വെങ്ങാനൂർ വാർഡിൽ എൽഡിഎഫിൽ ട്വിസ്റ്റ്. നേരത്തെ മത്സരിക്കാൻ നിശ്ചയിച്ചിരുന്ന നിലവിലെ കൗൺസിലർ സിന്ധു വിജയനെ മാറ്റി, ആർജെഡിക്ക് വേണ്ടി മത്സരിക്കാൻ ഇറങ്ങിയ രാഖി. പിയെ ജനതാദൾ എസ് സ്ഥാനാർഥിയാക്കി.
ഇതിനെതിരെ കടുത്ത എതിർപ്പ് നിലവിലെ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ സിന്ധുവിനുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്ന് നേതൃത്വം അറിയിച്ചിട്ടില്ലെന്ന് സിന്ധു വിജയൻ പറയുന്നു. കാരണം അറിയാൻ വിളിച്ചിട്ട് ആരും പ്രതികരിക്കുന്നില്ലെന്നും സിന്ധു വിജയൻ പറയുന്നു. നിലവിലെ സ്ഥാനാർഥിയായ രാഖി സിപിഐഎം അനുഭാവിയാണ്. പാർട്ടിക്ക് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നും സിന്ധു ആരോപിച്ചു.
പാർട്ടിയിൽ നിന്ന് അറിയിപ്പുണ്ടായാലും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ആലോചിക്കുന്നില്ലെന്നാണ് സിന്ധുവിൻ്റെ നിലപാട്. പ്രചാരണവുമായി മുന്നോട്ട് പോകുന്ന സിന്ധു സ്വതന്ത്രയായെങ്കിലും മത്സരിക്കുമെന്നാണ് നേരത്തെ ജെഡിഎസ് സ്ഥാനാർഥിയായിരുന്ന സിന്ധുവിൻ്റെ നിലപാട്.