

എറണാകുളം: നാടെങ്ങും തെരഞ്ഞെടുപ്പ് ആഘോഷത്തിന്റെ ആരവങ്ങളില്‍ നില്‍ക്കുമ്പോള്‍ എറണാകുളത്തിന്റെ മലയോരമേഖലയായ വേങ്ങൂര്‍ വന്യജീവി ആക്രമണത്തിന്റെ ഭീതിയിലാണ്. കാര്‍ഷിക ഗ്രാമമായ ഇവിടെ വിശ്വസിച്ച് ഒന്നും കൃഷി ചെയ്യാന്‍ ആകാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും ഫെന്‍സിങ് അടക്കമുള്ള കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണം എന്നതാണ് ഇവരുടെ ആവശ്യം.
വനത്തോട് ചേര്‍ന്നാണ് വേങ്ങൂര്‍ എന്ന കൊച്ചു ഗ്രാമം ഉള്ളത്. കൃഷി ചെയ്തു ഉപജീവനം കണ്ടെത്തുന്ന നാട്. ഇരുട്ട് പരന്നാല്‍ പ്രദേശത്ത് ആകെ കാട്ടാന ഭീതിയാണ്. വൈകിട്ട് ആറുമണിക്ക് ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. നേരം ഇരുട്ടിയാല്‍ പിന്നെ തിരിച്ചു വീട്ടില്‍ കയറാന്‍ ആകില്ല എന്ന് ഇവര്‍ പറയുന്നു.
ചിലയിടങ്ങളിലൊക്കെ ഫെന്‍സിങ് ചെയ്തിട്ടുണ്ട്. പക്ഷെ അത് പൂര്‍ണമല്ല. ടാപ്പിംഗ് തൊഴിലാളികള്‍ ജീവനും കയ്യില്‍ പിടിച്ചാണ് രാവിലെ റബ്ബര്‍ വെട്ടാന്‍ ഇറങ്ങുന്നത്
തെരഞ്ഞെടുപ്പിന് വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍പിലും ഇവരുടെ ആവശ്യം ഒന്ന് മാത്രമാണ്. വന്യജീവികളുടെ ആക്രമണം ഭയക്കാതെ സുഖമായി ഉറങ്ങാന്‍ സാധിക്കണം