കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രധാന്യമേറുന്ന വാക്കാണ് 'വോട്ട്'. എല്ലാവരും രഹസ്യമായി ചെയ്യുന്ന ഈ വോട്ട് സ്വന്തം പേരിനോട് ചേർത്ത് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് കോഴിക്കോട്. ജര്‍മനിയിലുള്ള ആല്‍ബർട്ടിൻ്റെ കുടുംബ നാമമാണ് വോട്ട്.
ബ്രിട്ടിഷ് ആര്‍മിയിലെ ക്യാപ്റ്റനായിരുന്ന ജര്‍മന്‍ സ്വദേശി ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോ വോട്ടിൻ്റെ കുടുംബമാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇദ്ദേഹം കോഴിക്കോടെത്തി താമസമുറപ്പിച്ചു. തലമുറ നാലു പിന്നിട്ടിട്ടും എല്ലാവരും വോട്ട് എന്ന കുടുംബനാമം ഏറെ അഭിമാനത്തോടെ പേരിനൊപ്പം കൊണ്ടുനടക്കുന്നു. അങ്ങനെയാണ് അങ്ങ് ജർമ്മനിയിലെ വോട്ട് ഇങ്ങ് കോഴിക്കോട് എത്തുന്നത്.
പേരിനൊപ്പം വോട്ട് ഉണ്ടെങ്കിലും ഈ കുടുംബത്തിൽ പലരുടെയും പേര് വോട്ടേഴ്സ് ലിസ്റ്റിൽ വന്നത് ഈ വർഷമാണ് എന്ന പ്രത്യേകതയും ഉണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും പേരിനോടൊപ്പം അഭിമാനത്തോടെ 'വോട്ട്' എന്ന് ചേർത്ത് എഴുതുന്നത് തന്നെയാണ് ഇവർക്ക് ഇഷ്ടം. വോട്ടേഴ്സ് ലിസ്റ്റ് നോക്കി വോട്ട് ചോദിച്ചെത്തുന്നവരിലും സ്ഥാനാര്‍ഥികളിലുമൊക്കെ ഈ വോട്ട് കുടുംബം കൗതുകമുണര്‍ത്തുന്നുന്നുണ്ട്.