കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ ദമ്പതിമാരും; ഇരുവരും യുഡിഎഫ് സ്ഥാനാർഥികൾ

റസ്‌ല സിറാജ് പഞ്ചായത്തിലും സിറാജ് ബ്ലോക്കിലേക്കുമാണ് മത്സരിക്കുന്നത്.
കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ ദമ്പതിമാരും; ഇരുവരും യുഡിഎഫ് സ്ഥാനാർഥികൾ
Published on
Updated on

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ അങ്കത്തട്ടില്‍ ദമ്പതിമാരും. പേരാമ്പ്ര നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകനായ പി.സി. സിറാജും ഭാര്യ റസ്‌ല സിറാജുമാണ് യുഡിഎഫിനായി മത്സര രംഗത്തുള്ളത്. റസ്‌ല സിറാജ് പഞ്ചായത്തിലും സിറാജ് ബ്ലോക്കിലേക്കുമാണ് മത്സരിക്കുന്നത്.

കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ ദമ്പതിമാരും; ഇരുവരും യുഡിഎഫ് സ്ഥാനാർഥികൾ
ഭരണം നിലനിർത്താൻ സഹോദരി, തിരിച്ച് പിടിക്കാൻ സഹോദരൻ; ഇടുക്കിയിലും പോരിനിറങ്ങി കൂടപ്പിറപ്പുകൾ

മുസ്ലീംയൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റ് കൂടിയായ പി.സി. സിറാജ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നൊച്ചാട് ഡിവിഷനിലും ഭാര്യ റസ്‌ല സിറാജ് നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 14ആം വാര്‍ഡിലുമാണ് യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്.

News Malayalam 24x7
newsmalayalam.com