തമിഴ്നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ സ്ഫോടനം: ഒരു മരണം

മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെം സ്റ്റാലിൻ 3 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
തമിഴ്നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ സ്ഫോടനം: ഒരു മരണം
Published on: 
Updated on: 

തമിഴ്നാട്ടിലെ സേലത്ത് ബുധനാഴ്ച പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു.

ഒരു തൊഴിലാളിയുടെ കൈയിലുണ്ടായിരുന്ന രാസവസ്തുക്കൾ താഴെ വീണതാണ് സ്ഫോടനത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെം സ്റ്റാലിൻ 3 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പടക്ക ഗോഡൗണിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com