

മധ്യപ്രദേശിലെ ഭോപ്പാലിൽ ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിക്കുന്നതിനിടെ പതിമൂന്നുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഒരു പ്രാദേശിക ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ഡിജെ പരിപാടിക്കിടെയാണ് സമർ ബില്ലോർ എന്ന പതിമൂന്നുകാരൻ കുഴഞ്ഞു വീണ് മരിച്ചത്.
പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സമര്‍ കുഴഞ്ഞുവീഴണത്. എന്നാൽ കൂടെയുണ്ടായിരുന്നവർ ഇത് ശ്രദ്ധിക്കാതെ ഡാന്‍സ് തുടര്‍ന്നു. മകൻ വീണത് ശ്രദ്ധയിൽപ്പെട്ട സമറിൻ്റെ മാതാവ് ജമുന ദേവി കരഞ്ഞുകൊണ്ട് മറ്റുള്ളവരോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. തുടർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സമറിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് ഗുരുതരമായിരുന്നില്ലെന്നുമാണ് മാതാവ് ജമുന ദേവി പ്രതികരിച്ചത്. അപകടകരമാംവിധം ഉച്ചത്തിലാണ് പാട്ട് വെച്ചിരുന്നതെന്ന് സമറിൻ്റെ പിതാവ് കൈലാഷ് ബില്ലോറും പറഞ്ഞു. പല തവണ പാട്ടിൻ്റെ ശബ്ദം കുറയ്ക്കാനോ നിര്‍ത്താനോ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ അതൊന്നും ചെവികൊണ്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജനവാസ കേന്ദ്രങ്ങളിൽ സ്പീക്കറുകളിൽ നിന്നുള്ള ശബ്‌ദം, പകൽ 55 ഡെസിബെല്ലിലും രാത്രി 45 ഡെസിബെല്ലിലും കവിയാൻ പാടില്ലെന്നാണ് ചട്ടം. നിശബ്ദ മേഖലകളിൽ, പരിധി ഇതിലും കുറഞ്ഞ അളവിലാണ് നിശ്ചയിച്ചിട്ടുള്ളത്. പകൽ 50 ഡെസിബെലും രാത്രി 40 ഡെസിബലുമാണ്.
ഡി.ജെ ശബ്ദം നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളും മുഖ്യമന്ത്രി ഡോ. മോഹൻ യാദവിൻ്റെ നിർദേശങ്ങളും ഉണ്ടായിരുന്നിട്ടും അവ നടപ്പാക്കുന്നതിൽ വൻ വീഴ്ചയാണ് തുടരുന്നത്. സംഘാടകർക്ക് മുൻകൂർ നിർദേശം നൽകിയിരുന്നെങ്കിലും, അവയൊക്കെ ലംഘിച്ചുകൊണ്ടാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചതെന്ന് ഭോപ്പാൽ പൊലീസ് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്ര പറഞ്ഞു.
ഡിജെ ശബ്ദം വളരെ ഉച്ചത്തിലുള്ളതായിരുന്നുവെന്ന് പ്രദേശവാസിയായ ഡോ: നേഹ പവാർ പറഞ്ഞു. ഇതുമൂലം രോഗികളും കുട്ടികളും പ്രായമായവരും ദുരിതമനുഭവിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഉത്സവസമയത്ത് ശബ്ദം അസഹനീയമാണെന്നും, നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഭരണകൂടത്തിൻ്റെ പരാജയമാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും പ്രദേശവാസിയായ ധർമേന്ദ്ര ലോധി പറഞ്ഞു.