പഞ്ചാബിൽ വിഷമദ്യ ദുരന്തം; 14 മരണം, ആറ് പേർ ചികിത്സയിൽ

കേസിൽ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. രണ്ട് എഫ്ഐആറുകളും കേസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പഞ്ചാബിൽ വിഷമദ്യ ദുരന്തം; 14 മരണം, ആറ് പേർ ചികിത്സയിൽ
Published on


പഞ്ചാബിലെ അമൃത്‌സറിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി മജിത എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വ്യാജമദ്യം കുടിച്ച് അവശനിലയിലായ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. രണ്ട് എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മജിതയിലെ ദാരുണമായ സംഭവത്തെ തുടർന്ന് വിഷമദ്യ വിതരണത്തിലും നിർമാണത്തിലും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പഞ്ചാബ് സർക്കാർ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അമൃത്സർ എസ്എസ്‌പി മനീന്ദർ സിങ് പറഞ്ഞു. വ്യാജമദ്യ നിർമാതാക്കളെ കണ്ടെത്താൻ വ്യാപക റെയ്ഡുകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

മരണസംഖ്യ ഉയരാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ടെന്ന് അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ സാക്ഷി സാവ്‌നി പറഞ്ഞു. വിതരണക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും സാക്ഷി സാവ്‌നി സ്ഥിരീകരിച്ചു.

"മജിതയിൽ ഒരു നിർഭാഗ്യകരമായ ദുരന്തം സംഭവിച്ചു. ഇന്നലെ രാത്രിയിൽ മദ്യം കഴിച്ചവരുടെ നില ഗുരുതരമാണെന്ന് അഞ്ച് ഗ്രാമങ്ങളിൽ നിന്ന് ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചു. ഞങ്ങൾ ഞങ്ങളുടെ മെഡിക്കൽ ടീമുകളെ ഉടൻ തന്നെ എത്തിച്ചു. ഞങ്ങൾ ഞങ്ങളുടെ മെഡിക്കൽ ടീമുകളെ ഉടൻ തന്നെ എത്തിച്ചു. ഞങ്ങളുടെ മെഡിക്കൽ ടീമുകൾ ഇപ്പോഴും വീടുതോറും കയറിയിറങ്ങുന്നുണ്ട്. ആളുകൾക്ക് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, അവരെ രക്ഷിക്കാൻ ഞങ്ങൾ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ട്," ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

ALSO READ: ബ്ലാക്ക് ഔട്ടുകള്‍ പിന്‍വലിച്ചു; അതിർത്തിയിൽ ജാഗ്രത തുടരുന്നു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com