
പത്തനംതിട്ടയിൽ 15 വയസുകാരനെ കാണാതായി. പത്തനംതിട്ട ആഴൂർ ബാലഭവൻ ആൻ്റണിയുടെ മകൻ നോയൽ ടോമിനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.