വാങ്ങിയ സാധനങ്ങൾ തിരിച്ചെടുത്തില്ല; കടക്കാരനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പതിനഞ്ചുകാരി

ഉപയോഗിച്ചതിന് പിന്നാലെ സാധനം തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പെൺകുട്ടി നിരന്തരം കടയിലെത്താറുണ്ട് എന്ന് കടയുടമ പറഞ്ഞു
വാങ്ങിയ സാധനങ്ങൾ തിരിച്ചെടുത്തില്ല; കടക്കാരനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പതിനഞ്ചുകാരി
Published on

വാങ്ങിയ സാധനങ്ങൾ തിരികെ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് 15വയസുകാരി കടയുടമയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. കൃഷ്ണഗഞ്ചിലെ കടയ്ക്കുള്ളിൽ വച്ച് നടന്ന സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

തൻ്റെ കടയിൽ നിന്ന് വാങ്ങിയ സാധനങ്ങൾ പെൺകുട്ടി ഉപയോഗിച്ചിരുന്നുവെന്നും, ഉപയോഗിച്ചതിന് പിന്നാലെ സാധനം തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പെൺകുട്ടി നിരന്തരം കടയിലെത്താറുണ്ട് എന്ന് കടയുടമ പറഞ്ഞു. അപ്പോഴൊക്കെ സാധനങ്ങൾ തിരിച്ചെടുക്കുകയാണ് ചെയ്യാറ്. വീണ്ടും ഇതേനില തന്നെ തുടർന്നപ്പോഴാണ് സാധനം തിരിച്ചെടുക്കുന്നത് വിസമ്മതിച്ചതെന്ന് കടയുമ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.

സാധനം തിരിച്ചെടുക്കാൻ വിസമ്മതിക്കുകയും, കുട്ടിക്കെതിരെ അധിക്ഷേപകരമായ വാക്കുകളും കടരക്കാരൻ പറഞ്ഞു. ഇതിനുപിന്നാലെയാണ്
കുട്ടി കയ്യിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കടക്കാരനെ ആക്രമിക്കുകയായിരുന്നു. കടക്കാരനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ സംഭവസമയത്ത് കടയിലുണ്ടായിരുന്നവർ ചേർന്ന് പിടികൂടിയിരുന്നു.

കടക്കാരൻ്റെ കൈയിലും, വയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കുടുംബത്തിൻ്റെ പരാതിയിൽ പെൺകുട്ടിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലാണെന്നും പ്രദേശവാസികൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com