
തൃശൂർ പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ ചാലിശ്ശേരി ആലിക്കൽ സ്വദേശി അതുൽ കൃഷ്ണ ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് ഷാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച അതുൽ കൃഷ്ണ. ഷാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്.
ഇന്ന് രാവിലെ 7.15നായിരുന്നു അപകടം. തൃശ്ശൂർ പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പെരുമ്പിലാവ് ഭാഗത്ത് നിന്ന് ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിർശയിൽ വരികയായിരുന്ന ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.