ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 19 പേർ കൊല്ലപ്പെട്ടു

പലസ്തീനികൾ അഭയം പ്രാപിച്ച ഖാൻ യൂനിസിലെ അൽമവാസി പ്രദേശത്തെ ടെൻ്റ് ക്യാമ്പിലാണ് ആക്രമണമുണ്ടായത്
ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 19 പേർ കൊല്ലപ്പെട്ടു
Published on

ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ടെൻ്റ് ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെക്കൻ ഗാസയിലെ സുരക്ഷിത മേഖലയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. പലസ്തീനികൾ അഭയം പ്രാപിച്ച ഖാൻ യൂനിസിലെ അൽമവാസി പ്രദേശത്തെ ടെൻ്റ് ക്യാമ്പിലാണ് ആക്രമണമുണ്ടായത്. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുറഞ്ഞത് നാല് മിസൈൽ ആക്രമണമെങ്കിലും പ്രദേശത്ത് നടന്നതായാണ് വിലയിരുത്തൽ.

ആക്രമണം ഹമാസ് കമാൻഡ് ഓഫീസ് ലക്ഷ്യമാക്കിയുള്ളതായിരുമെന്നും സംശയിക്കുന്നുണ്ട്. ആക്രമണത്തിൽ ടെൻ്റ് ക്യാമ്പുകളിൽ 30 അടി വരെ ആഴത്തിലുള്ള ഗർത്തങ്ങൾ ഉണ്ടായതായി കണ്ടെത്തി. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ - ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ 40,000 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com