ഇന്ത്യയുടെ തലവര മാറ്റിയ 1991-ലെ ബജറ്റ് : ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുന്നതിന് അടിത്തറ പാകിയ പ്രഖ്യാപനങ്ങൾ

ഉദാരവത്കരണം ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ രാജ്യം ആഗോള സാമ്പത്തിക ശക്തിയായി വളരുന്നതിന് അടിത്തറ പാകുകയായിരുന്നു
ഇന്ത്യയുടെ തലവര മാറ്റിയ 1991-ലെ ബജറ്റ് : ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുന്നതിന് അടിത്തറ പാകിയ പ്രഖ്യാപനങ്ങൾ
Published on

ഇന്ത്യയുടെ തലവരമാറ്റിയ ബജറ്റായിരുന്നു 1991ലേത്. നരസിംഹ റാവു സർക്കാരിൻ്റെ കാലത്ത് മൻമോഹൻ സിങ് അവതരിപ്പിച്ച ബജറ്റിലെ, നയപരിഷ്കരണങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഉദാരവത്കരണം ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ രാജ്യം ആഗോള സാമ്പത്തിക ശക്തിയായി വളരുന്നതിന് അടിത്തറ പാകുകയായിരുന്നു.

1991ൽ സാമ്പത്തിക തകർച്ചയുടെ വക്കിൽ ആടിയുലയുകയായിരുന്നു ഇന്ത്യ. വിദേശ കരുതൽ ശേഖരം ഇടിയുകയും ഗൾഫ് യുദ്ധത്തെ തുടർന്ന് എണ്ണവില ഉയരുകയും ചെയ്തു. പ്രവാസി നിക്ഷേപമാവട്ടെ ഗതിമാറി ഒഴുകാനും തുടങ്ങി. ധനകമ്മി രൂക്ഷമായി രാജ്യം കടക്കെണിയിലേക്ക് കൂപ്പുകുത്തി. ഈ പ്രക്ഷുബ്ധതയ്‌ക്കിടയിലാണ് പ്രധാനമന്ത്രിയായി നരസിംഹ റാവു അധികാരമേൽക്കുന്നത്.

ധനമന്ത്രിയായി സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ്ങും ക്യാബിനറ്റിലുണ്ട്. അങ്ങനെ പതിറ്റാണ്ടുകളായി ഇന്ത്യയുടെ വളർച്ചയെ സ്തംഭിപ്പിച്ച ബ്യൂറോക്രാറ്റിക് നയങ്ങള്‍ പൊളിച്ചെഴുതി നരസിംഹ റാവുവിൻ്റെ  പിന്തുണയിൽ മൻമോഹൻസിങ് ബജറ്റ് അവതരിപ്പിച്ചു. അത് ചരിത്രത്തിലേക്കുള്ള കാൽ വെപ്പായിരുന്നു.
സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തി ഉദാരവൽക്കരണം നടപ്പാക്കി.

വ്യാപാര- വ്യവസായ മേഖലയിലെ പുത്തൻ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതായിരുന്നു നയമാറ്റം. വിദേശ കമ്പനികൾ ഇന്ത്യയിൽ വ്യവസായം തുടങ്ങി. പ്രവാസി നിക്ഷേപ നിയമങ്ങള്‍ ഉദാരമാക്കുകയും കയറ്റുമതി-ഇറക്കുമതി നയങ്ങളില്‍ വൻ മാറ്റങ്ങളും കൊണ്ടുവന്നു. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് പ്രേരകമായതും ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുന്നതിന് അടിത്തറപാകിയതും 1991ലെ ബജറ്റ് പ്രഖ്യാപനമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com