
പാലക്കാട് വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാർക്ക് പരുക്ക്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. തങ്കം ജങ്ഷനിൽ നിന്നും വടക്കഞ്ചേരി ടൗൺ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് സ്വകാര്യ ബസിൻ്റെ മുൻവശത്തെ ഡോറിൻ്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു.
പരുക്കേറ്റവരെ വടക്കഞ്ചേരി, തൃശൂർ, പാലക്കാട്, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിൻ്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു.