കൊച്ചിയിൽ എൻസിസി ക്യാംപിൽ പങ്കെടുത്ത 20 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

കൊച്ചിയിൽ എൻസിസി ക്യാംപിൽ പങ്കെടുത്ത 20 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
Published on
Updated on


കൊച്ചി കാക്കനാട് 20 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാംപിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. വിദ്യാർഥികളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

600ഓളം വിദ്യാർഥികളാണ് ക്യംപിൽ പങ്കെടുത്തത്. ഇതിൽ 20 കുട്ടികൾക്ക് മാത്രമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ശാരീരിക ബുദ്ധമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് വിദ്യാർഥികളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com